കണ്ണൂര്‍: ലോകപ്രശസ്തവും ഏഷ്യയിലെ ഒന്നാമത്തെ കറപ്പത്തോട്ടവുമായ അഞ്ചരക്കണ്ടിയിലെ 300 ഏക്കര്‍ കറപ്പത്തോട്ടത്തില്‍ പ്ലാന്റേഷന്‍ നടക്കാത്തതിന് കാരണം യഥാര്‍ത്ഥ കറുവാപ്പട്ടയോടുള്ള അവഗണനയാണെന്ന് കണ്ണൂരിലെ കറുവാപട്ട കര്‍ഷകനും വ്യാജ കറുവാപട്ടക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു. കറുവാപ്പട്ട കൃഷിചെയ്യുന്ന കര്‍ഷകന് വന്‍ചെലവാണ് ഒരു ദിവസം വരുന്നത്. ഇത്തരം ഒറിജിനല്‍ കറുവാപ്പട്ടക്ക് 150 മുതല്‍ 400 രൂപവരെയാണ് കിലോഗ്രാമിന് വില. എന്നാല്‍ ചൈനയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള വ്യാജ കറുവാപട്ടയായ കാസിയയ്‌ക്ക് 23-30 രൂപയെ വിലിയുള്ളുവെന്നതിനാല്‍ വ്യാപാരികളും ഔഷധകമ്പനികളുമെല്ലാം കാസിയയാണ് വാങ്ങുന്നത്. ഇത് കാരണം ഔഷധമൂല്യമുള്ള യഥാര്‍ത്ഥ കറുവാപട്ട വില്‍പ്പനയ്‌ക്കെടുക്കാതെ കെട്ടികിടക്കുകയും കര്‍ഷകന് നഷ്ടം വരുകയും ചെയ്യുന്നു. ഏഴ് വര്‍ഷം മുമ്പ് തന്നെ കറുവാപ്പട്ട ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന് ടണ്‍ കറുവാപ്പട്ടയാണ് ഇപ്പോഴും ഇന്ത്യയിലും കേരളത്തിലും ഇറക്കുമതി ചെയ്ത് കൊണ്ടിരിക്കുന്നത്. ഫുഡ് സേഫ്റ്റി സയന്റിഫിക്ക് പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം മഞ്ഞപ്പിത്തം വയറിളം, ഛര്‍ദ്ദി, ഞരമ്പ്, തലച്ചോര്‍, മസില്‍ തകരാറാകല്‍, യൂറിനറി ഇന്‍ഫക്ഷന്‍ എന്നിവയ്‌ക്ക കാസിയ കാരണമാകുന്നുണ്ടുവെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കില്‍പോലും ഇപ്പോഴും ഇവയുടെ ഇറക്കുമതി നമ്മുടെ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും ലിയോനാര്‍ഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
















