ന്യൂദല്‍ഹി: ഷെയ്ന്‍ വോണിന്റെ ട്വന്റി-20 സ്വപ്ന ടീമില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് വോണിന്റെ ട്വന്റി 20 യിലെ ഏറ്റവും മികച്ച ടീം.
ഫേസ്ബുക്കിലാണ് വോണ്‍ തന്റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്. ക്രിസ് ഗെയ്ല്‍, എബി ഡിവില്ല്യേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരും വോണിന്റെ സ്വപ്ന ട്വന്റി 20യിലെ ആദ്യ ഇലവനിലുണ്ട്.
ഗെയ്‌ലും മക്കല്ലവുമാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക. കോഹ്‌ലി മൂന്നാം നമ്പറിലും. ഡിവില്ല്യേഴ്‌സ് നാലാം നമ്പറിലും ഷെയിന്‍ വാട്‌സണ്‍ അഞ്ചാം നമ്പറിലും ആന്ദ്രേ റസല്‍ ആറിലും ഡെയ്ന്‍ ബ്രാവോ ഏഴാം നമ്പറിലുമാണ്.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറാണ് എട്ടാം നമ്പറില്‍. മിച്ചല്‍ സ്റ്റാര്‍ക്, സുനില്‍ നരേയ്ന്‍, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരും വോണിന്റെ ടീമില്‍ ഇടംപിടിച്ചു.
















