കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി നേതൃയോഗം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം വര്‍ദ്ധിക്കാതെ പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പേതന്നെ മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധം ക്രമാതീതമായി വില വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതുമൂലം പ്രയാസമനുഭവിക്കുന്ന തൊഴിലാളികളുടെ വിഷമത പരിഹരിക്കുവാന്‍ തയ്യാറാവാത്ത ഇടതുപക്ഷ സര്‍ക്കാറിനെതിരെ തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം സിബിഎസ്ഇ, നവോദയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍.പി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.സൂര്യദാസ്, മാവില ബാലന്‍ നമ്പ്യാര്‍, കെ.വേലായുധന്‍, പി.ആര്‍.വി.ജയന്‍, കെ.പി.കുഞ്ഞിരാമന്‍, യു.സി.തില്ലങ്കേരി, ജി.ബാബു, കെ.ക്രിസ്റ്റി, വാസു പനക്കല്‍, കണ്ട്യത്ത് ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
















