പാരീസ്: യൂറോ കപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് എ മത്സരത്തിൽ അതിഥേയരായ ഫ്രാന്‍സ് അല്‍ബേനിയയെ തൂത്തെറിഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം കൈപിടിയിലൊതുക്കിയത്.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90-ാം മിനിറ്റിലാണ് ആന്‍റോണിയോ ഗ്രിസ്മാന്‍ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്. അധിക സമയത്ത് അന്‍ഡ്രെ പെരെ നല്‍കിയ പാസിൽ ദിമിത്രി പയേറ്റാണ് ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്.
ഗ്രൂപ്പ് എ മത്സരങ്ങളിലെ ഫ്രാന്‍സിന്റെ രണ്ടാം ജയവും അല്‍ബേനിയയുടെ രണ്ടാം തോല്‍വിയുമാണിത്. വിജയത്തോടെ ഫ്രാന്‍സ് ഫ്രീക്വാർട്ടറിൽ കടന്നു.
















