ചെറുപുഴ: കേരളകര്‍ണാടക തര്‍ക്ക ഭൂമിയിലേക്ക് പോകുന്ന വാഹനങ്ങള്‍ കര്‍ണാടക വനം വകുപ്പ് തടയുന്നത് ദുരിതമാകുന്നു. ചെറുപുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ടെ ആറാട്ട്കടവ് കോളനിയില്‍ എത്തണമെങ്കില്‍ കര്‍ണാടക വനത്തിലൂടെ മൂന്ന് കീലോമീറ്റര്‍ യാത്ര ചെയ്യണം എന്നാല്‍ ഇങ്ങോട്ട് വരുന്ന വാഹനങ്ങള്‍ കര്‍ണാടക വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പലപ്പോഴും അതിര്‍ത്തില്‍ തടഞ്ഞ് തിരിച്ച് അയക്കുകയാണ് ചെയ്യുന്നത്. ഇല്ലങ്കില്‍ കൊടും വനത്തിലൂടെ നടക്കണം.
ആന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ഭീഷണിയും ഉണ്ട്. ആനകള്‍ യാത്രക്കാരെ കൊന്ന സംഭവം വരെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആദിവാസി കുടുംബങ്ങള്‍ക്ക് ‘ക്ഷണവുമായ് പോയ ജീപ്പ് കര്‍ണാടക വനം വകുപ്പ് ജീവക്കാര്‍ തടഞ്ഞ് ഇട്ടിരിന്നു. തുടര്‍ന്ന് ഉന്നത ഉദ്യാഗസ്ഥരുമായി ചര്‍ച്ച് നടത്തിയാണ് വാഹനം വിട്ടയച്ചത്. ഇത്തരത്തില്‍ ആദിവാസികളെയും തടഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി പരാതി നേരത്തെ തന്നെ ഉണ്ട്. 50 ഓളം കുടുംബങ്ങളാണ് തര്‍ക്ക ഭൂമിയില്‍ താമസിക്കുന്നത്. ഇവരുടെ ഏക യാത്ര മാര്‍ഗമാണ് ഇത്. കുട്ടികള്‍ സ്‌കുള്‍ യാത്രക്ക് വരെ ഈ വഴിയാണ് ഉപയോഗിക്കുന്നത്.—നിര്‍ദ്ദിഷ്ഠ ഏഴിമലവാഗമണ്ഡലം ദേശിയ പാതയുടെ ഭാഗമായ റോഡാണ് കര്‍ണാടക തടയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഇവരുടെ യാത്ര സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















