Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ് വിരുദ്ധ കലാപത്തിന്റെ ഓര്‍മകളില്‍ വിഭ്രാന്തി; പഞ്ചാബികളെ ലഹരിയ്‌ക്കടിമകളാക്കി രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 11:01 am IST
in India

ജലന്ധര്‍: സിഖ് വിരുദ്ധ കലാപക്കേസുകള്‍ പുനരന്വേഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പരിഭ്രാന്തനായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഞ്ചാബികളെ മുഴുവന്‍ ലഹരിക്കടിമകളാക്കി. പഞ്ചാബികളുടെ ലഹരി ഉപയോഗത്തിനെതിരെയെന്ന പേരില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ജലന്ധറില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പഞ്ചാബ് ജനതയെ അപമാനിക്കുന്ന തരത്തില്‍ രാഹുലിന്റെ പ്രസംഗം.

അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നാണ് യോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമെന്ന നിലയില്‍ സംഘടിപ്പിച്ച യോഗത്തിലെ ഉപാധ്യക്ഷന്റെ അധികപ്രസംഗം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലുമാക്കി.

സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുമ്പോള്‍ കലാപത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതില്‍ അസ്വസ്ഥരാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇന്ദിര കുടുംബവുമായി അടുത്ത ബന്ധമുള്ള ജഗദീഷ് ടൈറ്റ്‌ലറടക്കം 42 കോണ്‍ഗ്രസ് നേതാക്കളാണ് കേസിലെ പ്രതികള്‍. ഇവരെ കുറ്റവിമുക്തരാക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സിബിഐ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും, കോടതി അനുവദിച്ചില്ല. ഇപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വീണ്ടും തുടങ്ങുന്നത്. ഒടുവിലിത് തങ്ങളുടെ കുടുംബത്തിന്റെ അടിത്തറ തോണ്ടുമെന്ന ഭയം കോണ്‍ഗ്രസ് ഉപാധ്യക്ഷനുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ലഹരി യെ കരുവാക്കി സംസ്ഥാനത്തെ ബിജെപി-അകാലി ദള്‍ സര്‍ക്കാരിനു നേരെ വിമര്‍ശനവുമായി രാഹുലിന്റെ വരവ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലി ദള്‍ സഖ്യത്തെ നേരിടാന്‍ ആയുധമില്ലാതെ വിഷമിക്കുന്ന കോണ്‍ഗ്രസിന് കലാപക്കേസ് പുനരന്വേഷണം കൂനിന്മേല്‍ കുരുവായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടനം കണക്കിലെടുത്ത് ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരത്തിനുണ്ട്. ഇതു വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ഇതിനെയെല്ലാം നേരിടാനാണ് ലഹരി മരുന്നെന്ന പൊടിക്കൈയുമായി രാഹുലിനെ കെട്ടിയിറക്കിയത്. എന്നാല്‍, ഇത് കൂനിന്മേല്‍ കുരുവായെന്നാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അഭിപ്രായം. പഞ്ചാബികള്‍ മുഴുവന്‍ ലഹരിക്കടിമകളെന്നു പ്രസംഗിച്ച് നേരത്തെയും വിവാദത്തിലകപ്പെട്ടിട്ടുണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.

മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം. സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്നുപയോഗം കൂടുതലെന്ന പരാമര്‍ശവും രാഹുല്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെയും വിമര്‍ശിക്കുമ്പോള്‍ പഞ്ചാബില്‍ ഏറ്റവും ലളിതമായി ചെയ്യാവുന്ന വ്യവസായം ലഹരിവസ്തുക്കളുടേതെന്നും രാഹുല്‍ പറഞ്ഞുവച്ചു. പ്രസംഗത്തിലൂടെ രാഹുല്‍ പഞ്ചാബികളെ അപമാനിച്ചെന്ന വികാരം പാര്‍ട്ടിയിലുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായതിനാല്‍ എതിര്‍ക്കാനും അനുകൂലിക്കാനും വയ്യാത്ത നിലയിലാണ് സംസ്ഥാന നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.