പയ്യന്നൂര്‍: തുരീയം സംഗീതോത്സവത്തിന്റെ ഏഴാം ദിനം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേന്‍ മഴ പെയ്യിച്ച് പണ്ഡിറ്റ് രമേശ് നാരായണനും നാദധാര പൊഴിഞ്ഞപ്പോള്‍ അയോദ്ധ്യ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ പുരുഷാരം ഹര്‍ഷാരവം മുഴക്കി. പ്രൗഢമായ ഹൃദയ ദ്രവീകരണ ശക്തിയുള്ള ശബ്ദവും ആത്മപ്രകാശം പരത്തുന്ന ആ വിഷ്‌കരണവും അതുല്യമായ രാഗാലാപനശൈലിയും അനുവാചക ഹൃദയങ്ങളെ തൊട്ടുണര്‍ത്തി. മകള്‍ മധുശ്രീയും ഭാര്യ ഹൈമയും മികച്ച ശബ്ദ സൗകുമാര്യത്തോടെ പിന്തുണയേകി. അമിത് ചൗബി വയലിനിലും അശ്വിന്‍ വല വാള്‍ക്കര്‍ ഹാര്‍മ്മോണിയത്തിലും മഹേന്ദ്രജാലം കാട്ടിയപ്പോള്‍ സംഗീത വിരുന്ന് ഒരു അനുഭുതിയായി മാറി.
എട്ടാം ദിനമായ ഇന്ന് ബാംഗ്ലുര്‍ എസ്.ശങ്കര്‍ സംഗീത കച്ചേരി നയിക്കും. വയലിനില്‍ കലാശ്രീ എസ്.ആര്‍.മഹാദേവശര്‍മ്മയും മൃദംഗത്തില്‍ കെ.വി.പ്രസാദും ഘടത്തില്‍ കോട്ടയം ഉണ്ണിക്കൃഷ്ണനും മേളപ്പെരുക്കം തീര്‍ക്കും.
















