ഇരിട്ടി: ഇന്നലെ ഇരിട്ടി തളിപ്പറമ്പ് റൂട്ടില്‍ ഓടുന്ന മഹാദേവ ബസ്സ് ഓടിയത് ഒരു ജീവന്‍ നിലനിര്‍ത്തുവാനുള്ള സാന്ത്വന പ്രവര്‍ത്തനവുമായി. രണ്ടു വൃക്കകളും തകരാറിലായത് മൂലം കഷ്ടപ്പെടുന്ന ചൂളിയാട് സ്വദേശി ശ്രീകേഷിന്റെ ചികിത്സാ ചിലവിലേക്കായി ഇന്നലെ ബസ്സ് സര്‍വീസ് നടത്തിക്കിട്ടുന്ന തുക മുഴുവന്‍ ബസ്സിന്റെ ഉടമസ്ഥന്‍ സംഭാവനയായി നല്‍കും. ഒപ്പം ബസ്സിലെ തൊഴിലാളികളും ഇന്നത്തെ അവരുടെ വേതനം ശ്രീകേഷിനു നല്‍കും. പടിയൂര്‍ പ്രിയദര്‍ശിനി ക്ലബ്ബാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
രാവിലെ ബസ്സ് ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് യാത്ര പുറപ്പെടവേ ഇരിട്ടി ബസ്റ്റ്സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ആദ്യ തുക സംഭവന നല്‍കിക്കൊണ്ട് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ബാലന്‍ മാസ്റ്റര്‍, സത്യന്‍ കൊമ്മേരി, ചന്ദ്രന്‍, ഷാജി കുനിയില്‍, വി.വി.ഷിജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഡ്വ. ടണ്ണി ജോസഫ് എംഎല്‍എ ആദ്യ സംഭാവന നല്‍കി ഉദ്ഘാടനം ചെയ്യുന്നു
പാചക വാതക സിലിണ്ടര്‍ കയറ്റിയ വാഹനം വയലിലേക്കു മറിഞ്ഞു
ഇരിട്ടി: നിറയെ പാചക വാതക സിലിണ്ടറുകള്‍ കയറ്റി പോവുകയായിരുന്ന വാഹനം വയലിലേക്കു മറിഞ്ഞു വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എടക്കാനം പഴശ്ശി പദ്ധതി റോഡില്‍ കപ്പണക്കുന്നില്‍ ആയിരുന്നു അപകടം. വീടുകളില്‍ വിതരത്തിനായി കൊണ്ട് പോവുകയായിരുന്ന സിലിണ്ടര്‍ കയറ്റിയ ഇരിട്ടി ഇന്‍ഡെന്‍ ഏജന്‍സിയുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. കപ്പണക്കുന്നു കയറ്റത്തില്‍ നിയന്ത്രണം വിട്ട വാഹനം ഗ്യാസ് സിലിണ്ടറുകള്‍ അടക്കം രണ്ടാള്‍ താഴ്ചയിലുള്ള വയലിലേക്കു മറിയുകയായിരുന്നു. വാഹനത്തില്‍ െ്രെഡവറും മറ്റൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പരിക്കേല്‍ക്കാതെ രഷപ്പെട്ടു. ഇരിട്ടിയില്‍ നിന്നും ക്രയിന്‍ എത്തിച്ച് വാഹനം പിന്നീട് വലിച്ചു കയറ്റുകയായിരുന്നു.
















