വടകര: ഐഎച്ച്ആര്‍ഡി. മോഡല്‍ പോളിടെക്നിക്,കോളേജ് വടകര, എഞ്ചിനിയറിങ് ഡിപ്ലോമ കൊഴ്സിലെക്കുള്ള പ്രവേശന തിയ്യതി ദീര്‍ഘിപ്പിച്ചു. വടകര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്സ്ടിട്യുറ്റ് ഓഫ് ഹുമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് (ഐഎച്ആര്‍ഡി) കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2016-17 അദ്ധ്യായന വര്‍ഷത്തില്‍ നടത്തുന്ന വിവിധ് എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനായ് അപേക്ഷിക്കുവനുള്ള അവസാന തിയ്യതി 2016 ജൂണ്‍ 15 വരെ നീട്ടിയിരിക്കുന്നു.അപേക്ഷകര്‍ ംംം.ശവൃറാുരേ.ീൃഴ എന്ന അഡ്മിഷന് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായ് സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റഔട്ട്, ആവശ്യമായ രേഖകളും 200 രൂപ സഹിതം (എസസി/എസടിക്കാര്ക്ക് 100 രൂപ) ജൂണ്‍ 16 ന് 4 മണിക്ക് മുന്‍പായ് കോളേജ് പ്രിന്സിപ്പലിന്സമര്പ്പിക്കേണ്ടതാണ്. പ്രവേശന യോഗ്യതയും പ്രോസ്പെക്ടസും മറ്റു വിവരങ്ങളും അഡ്മിഷന് പോര്ടലില് ലഭ്യമാണ്. അപേക്ഷകര്‍ക്ക് കോളേജ് ഹെല്പ് ലൈന്‍ ഡസ്ക്ക് സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ 0496 2524920.
പ്രതികരിക്കാൻ ഇവിടെ എഴുതുക: