അജ്‌നല: മൂന്ന് പാക്കിസ്ഥാന്‍ പൗരന്മാര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഭരതത്തില്‍. ഭാരതത്തിലെത്തിയ സംഘത്തെ അതിര്‍ത്തി രക്ഷാസേന തിരികെ അയച്ചു. അവര്‍ക്ക് യാതൊരു വിധ ദുരുദ്ദേശവും ഉണ്ടായിരുന്നില്ലെന്നും വഴി തെറ്റിയാണ് കയറിയതെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ സി.പി. മീന പറഞ്ഞു.
തിരികെ അയച്ചതിനുള്ള നന്ദിയും അവര്‍ ബിഎസ്എഫിനെ അറിയിച്ചു. ഭാരതത്തില്‍ ചിലവഴിച്ച സമയങ്ങളുടെ ഓര്‍മ്മകള്‍ക്കായി മധുരം നല്‍കിയാണ് ബിഎസ്എഫ് അവരെ യാത്രയയച്ചത്. പഞ്ചാബ് അതിര്‍ത്തി ലംഘിച്ചാണ് മൂവര്‍സംഘം ഭരതത്തിലെത്തിയത്
മുന്‍പ് അബദ്ധവശാല്‍ അതിര്‍ത്തി കടന്ന പല ഭാരതീയരും ഇന്നും പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുകയാണ്. ഇവരില്‍ പലരുടെ തലയിലും കള്ളക്കേസുകള്‍ ചുമത്തിയാണ് തടങ്കലില്‍ വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭാരതം എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള നടപടി കൈക്കൊണ്ടത്.
















