തലശ്ശേരി: മയക്കുമരുന്ന് നല്‍കി ബോധരഹിതനാക്കി ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ 19 കാരന്‍ കാസര്‍കോട് വെച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച കാലത്ത് 9.15 നാണ് സൈതാര്‍പള്ളിക്കടുത്ത മൂപ്പന്റവിട സിനാനെ തട്ടിക്കൊണ്ടുപോയത്. ബസ് കാത്തു നില്‍ക്കുകയായിരുന്ന സിനാന്റെ സമീപം കൂളിങ്ങ് ഗ്ലാസിട്ട വെള്ള സ്വിഫ്റ്റ് കാര്‍ നിര്‍ത്തുകയും ഡ്രൈവര്‍ തലശ്ശേരി ടൗണിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തത്. സിനാന്‍ കാറില്‍ കയറിയതോടെ പിന്‍സീറ്റിലുണ്ടായിരുന്ന ആള്‍ പിടിച്ചുവെച്ച് ബലമായി മയക്കുമരുന്ന് ശ്വസിപ്പിക്കുകയായിരുന്നു. ബോധരഹിതനായ സിനാന്‍ പിന്നീട് ബോധം തെളിയുമ്പോള്‍ തീവണ്ടിയിലായിരുന്നുവത്രെ. ഇതിനിടെ കൂടെയുള്ളവര്‍ അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയപ്പോള്‍ സിനാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങുകയും തൊട്ടടുത്ത പള്ളിയില്‍ അഭയം തേടുകയുമായിരുന്നു. പിന്നീട് പള്ളിക്കമ്മറ്റിക്കാരാണ് യുവാവിനെ തലശ്ശേരിയിലെത്താന്‍ സഹായിച്ചത്. തുടര്‍ന്ന് തലശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശ്ശേരി ലുലു സാരീസിലെ ജീവനക്കാരനാണ് സിനാന്‍.
















