കണ്ണൂര്‍: പട്ടികവിഭാഗങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയോടെ നല്‍കിയ സര്‍ക്കാര്‍ സര്‍വീസുകളിലെ സംവരണാവകാശം അട്ടിമറിക്കപ്പെടുകയാണെന്നും ഇത് ഉറപ്പുവരുത്താനായി രൂപീകരിച്ച സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണെന്നും സാധുജന പരിപാലനസംഘം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു. കേരളത്തിലെ വിവിധ വകുപ്പുകളിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍, യൂണിവേഴ്‌സിറ്റികളിലും നൂറുകണക്കിന് ഒഴിവുകളുണ്ടെങ്കിലും നികത്താന്‍ നടപടികളില്ല. ഇത്തരം ഒഴിവുകളില്‍ സ്വന്തക്കാരെ താത്കാലികമായി നിയമിച്ച് ഈ വിഭാഗത്തിന്റെ അവകാശം കവര്‍ന്നെടുക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വിവിധ വകുപ്പുകളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോഴും ഈ വിഭാഗത്തിന് അര്‍ഹതപ്പെട്ട ഒഴിവുകള്‍ ലഭിച്ചില്ല. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. 18 ന് മഹാത്മാ അയ്യങ്കാളിയുടെ അനുസ്മരണം ബാബു ജഗ്ജീവന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് വിപുലമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് എ.വി.രാജ് അധ്യക്ഷത വഹിച്ചു. കെ.ശിവദാസന്‍, ഡോ.എ.സനില്‍ കുമാര്‍, എ.അശോകന്‍, ഉമേഷ്, സുരേഷ്, രാജന്‍, ദിവാകരന്‍, ടി.രേഷ്മ എന്നിവര്‍ സംസാരിച്ചു.
















