Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഗോതീശ്വരത്തുകാരുടെ പ്രതിഷേധം ഫലം കണ്ടു താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മാണം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 12:06 pm IST
inKozhikode

ബേപ്പൂര്‍: കടലാക്രമണം രൂക്ഷമായ ഗോതീശ്വരം കടലോരത്ത് താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മാണം ഇന്ന് തുടങ്ങും. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എന്‍. പ്രശാന്താണ് അടിയന്തരമായി താല്‍ക്കാലിക കടല്‍ ഭിത്തി നിര്‍മ്മിക്കാനുള്ള നിര്‍ ദ്ദേശം നല്‍കിയത്. ഇതിനാവശ്യമായ നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കണമെന്നം, അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ 200 മീറ്ററോളം ഭാഗത്ത് താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കാനാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ 130 മീറ്ററോളം പ്രദേശത്ത് താല്‍ക്കാലിക കടല്‍ ഭിത്തി നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജനവാസമുള്ള ഭാഗങ്ങളില്‍ കടലാക്രമണം തടയുന്നതിന്റെ ഭാഗമായി 200 മീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട അനുമതി, ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥലം എംഎല്‍എയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ വീടുകള്‍ നില്‍ക്കുന്ന ഭാഗങ്ങളിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കും. കടലാക്രമണത്തില്‍ കടപുഴകിയ മരങ്ങള്‍ നീക്കം ചെയ്യാനും പ്രദേശത്തെ വീടുകള്‍ക്കും വൈദ്യുതി ലൈനിനും ഭീഷണിയായി വീഴാറായി നില്‍ക്കുന്നവ ഉടന്‍ മുറിച്ചുമാറ്റാനും ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സമീപകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ കടലാക്രമണമാണ് ഇത്തവണ ഉണ്ടായതെന്ന് പ്രദേശവാസികള്‍ ജില്ലാ കലക്ടറോട് പറഞ്ഞു. ഇത്രയേറെ മരങ്ങള്‍ കടപുഴകുകയും തീരപ്രദേശങ്ങള്‍ കടലെടുക്കുകയും ചെയ്ത അനുഭവം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. കൂടുതല്‍ പ്രദേശങ്ങള്‍ കടലെടുക്കുന്നതിന് മുമ്പ് എന്തെങ്കിലും നടപടികളുണ്ടാവണമെന്നും അവര്‍ പറഞ്ഞു.

ഗോതീശ്വരം കടല്‍ത്തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിനും എഡിഎം ജനില്‍കുമാറിനും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രദേശവാസികള്‍ നിവേദനം നല്‍കിയിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി. പ്രകാശ് ബാബു, കൗണ്‍സിലര്‍ ടി. അനില്‍കുമാര്‍, പ്രദേശവാസികള്‍ എന്നിവരില്‍ നിന്നും ജില്ലാ കലക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇന്നു തന്നെ താല്‍ക്കാലിക കടല്‍ ഭിത്തി നിര്‍മ്മാണം തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. തഹസില്‍ദാര്‍ ഒ. ഹംസ, വിഇഒ മനോജ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. സ്മിജിത്ത്, ഏരിയ സംയോജകന്‍ ലാലുപ്രദീപ്, ഏരിയ ജനറല്‍ സെക്രട്ടറി രഗീഷ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബു പിണ്ണാണത്ത്, കര്‍ഷകമോര്‍ച്ച മണ്ഡലം സംയോജകന്‍ അരവിന്ദാക്ഷന്‍, ഗോതീശ്വരം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വാസുദേവന്‍, യുവമോര്‍ച്ച യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രജിത്ത്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുസ്തഫ, ബഷീര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

ഗോതീശ്വരത്ത് കടല്‍ ഭിത്തി കെട്ടണമെന്ന തീരദേശനിവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഈ ആവശ്യത്തോട് അധികൃതര്‍ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. കടല്‍ഭിത്തി കെട്ടി തീരവാസികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും യുവമോര്‍ച്ചയും നിരന്തരം സമരത്തിലായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.