കണ്ണൂര്‍: നഗരമധ്യത്തിലെ ക്ഷേത്രത്തിലും പള്ളിക്കുളം രാമതെരുവിലെ ഒരു വീട്ടിലും കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നു. ജെഎസ്‌പോള്‍ കോര്‍ണറിന് സമീപത്തെ കാഞ്ചി കാമാക്ഷയമ്മന്‍ കോവിലിന്റെ മുറ്റത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ചായിരുന്നു കവര്‍ച്ച. ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. പള്ളിക്കുളം രാമതെരുവിലെ എടയത്ത് ഹൗസില്‍ വിമലയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നത്. പിറകുവശത്തെ വാതില്‍ പൊളിച്ച് വീടിനകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വിമലയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട്പവന്‍ താലിമാലയും വീട്ടില്‍ സൂക്ഷിച്ച രണ്ടായിരം രൂപയും കവര്‍ന്നതായാണ് പരാതി. ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















