ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഡെന്‍മാര്‍ക്ക് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം. ദല്‍ഹി തീസ്ഹസാരി കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ വിധിച്ചത്. പ്രതികളായ മഹേന്ദ്ര (24), മുഹമ്മദ് രാജ (22), രാജു (23), അര്‍ജുന്‍ (21), രാജു ചാക്ക (22) എന്നീ പ്രതികള്‍ക്കാണ് ജീവപര്യന്ത്യം തടവുശിക്ഷ ലഭിച്ചത്.
2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡച്ചുകാരിയായ 52കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍.
പ്രതികളില്‍ ഒരാളായ ശ്യാംലാല്‍ എന്നയാള്‍ വിചാരണയ്‌ക്കിടെ തീഹാര്‍ ജയിലില്‍ വച്ച് മരണമടഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികള്‍ക്കെതിരായ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ തുടരുകയായിരുന്നു.
മാനഭംഗം, മോഷണം, കൊലപാതകം ലക്ഷ്യമിട്ടുള്ള ആക്രമണം എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.
















