ഇരിട്ടി : ഉദ്ഘാടനം ചെയ്ത് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തനം നിലച്ച ഇരിട്ടി പയഞ്ചേരി മുക്കിലെ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററും സ്ഥലവും കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ സന്ദര്‍ശിച്ചു. പ്രവര്‍ത്തനം പുനാരാരംഭിക്കേണ്ടതിന്റെ ഭാഗമായാണ് കോഴിക്കോട് സോണല്‍ ഓഫീസര്‍ മുഹമ്മദ് സഹദുള്ള സ്ഥലം സന്ദര്‍ശിച്ചത്.
കെഎസ്ആര്‍ടിസി ഇരിട്ടി സബ് ഡിപ്പോ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഉേദ്യാഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്നലെ ഇവിടെ എത്തിയ സോണല്‍ ഓഫീസര്‍ ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
















