Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിസ്ഥിതി ദിനാചരണ കാഴ്ചകള്‍ക്കിടയിലും പരസ്യ പ്രചാരകരുടെ ആണിയടിയില്‍ മരണം കാത്ത് ഇരിട്ടി ടൗണിലെ തണല്‍ മരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:45 pm IST
in Kannur

ഇരിട്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മത്സരം നടക്കുമ്പോള്‍ ഇരിട്ടി പട്ടണത്തിന് മനോഹാരിതയും തണലും നല്‍കുന്ന വൃക്ഷങ്ങള്‍ പരസ്യ പ്രചാരകരുടെ ക്രൂരതയില്‍ ഉണങ്ങിയും ഒടിഞ്ഞും നശിക്കുന്നു. നഗരത്തില്‍ പോലീസിന്റെയും കീഴൂര്‍-ചാവശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിലും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഗ്രീന്‍ലീഫിന്റെ നേതൃത്വത്തിലും നട്ടുപിടിപ്പിച്ച ഇരുന്നൂറോളം തണല്‍ മരങ്ങളാണ് അതിജീവനത്തിനായി നിയമപാലകരുടെയും ജനപ്രതിനിധികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സന്മനസ്സ് തേടുന്നത്.

ഇന്നിപ്പോള്‍ മരങ്ങളുടെ തായ്‌ത്തടിപോലും കാണാനാവാത്ത വിധമാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കയറുകൊണ്ട് കെട്ടിയിരുന്ന താല്‍ക്കാലിക നടപടി പോലും ഒഴിവാക്കി ഇരുമ്പ് ആണികള്‍ മരത്തിലേക്ക് അടിച്ചുകയറ്റിയും ഇരുമ്പുകമ്പി ഉപയോഗിച്ച് ചുറ്റി വലിച്ചുമുറുക്കി കെട്ടിയുമാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. മരങ്ങളില്‍ ആണി അടിക്കരുതെന്ന ഹൈക്കോടതി ഉത്തരവും പരസ്യങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവും അവഗണിച്ചാണ് ഈ ക്രൂരത.

കാലപ്പഴക്കം മൂലം ബോര്‍ഡുകള്‍ നശിക്കുമ്പോഴും ആണിയും കമ്പിയും മാറ്റപ്പെടുന്നില്ല. ഇരുമ്പാണികള്‍ തായ്‌ത്തടിയ്‌ക്കുള്ളിലാക്കി മരം വളരുമ്പോള്‍ ചുറ്റിവരിഞ്ഞ ഇരുമ്പു കമ്പിയാവട്ടെ മരത്തെ മരണത്തിലേക്ക് നയിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ഇരിട്ടി മുസ്ലിം പള്ളിക്ക് സമീപം ചെറിയ കാറ്റില്‍ മരം വൈദ്യുതി തൂണിലേക്ക് ഒടിഞ്ഞു വീണ് അപകടം ഉണ്ടായിരുന്നു. അഗ്നിശമനസേനയെത്തിയാണ് മരം നീക്കിയത്. കാരണമന്വേഷിച്ചപ്പോള്‍ ഇപ്രകാരം ചുറ്റിക്കെട്ടിയ ഇരുമ്പുകമ്പി ഉള്ളിലേക്ക് കടന്ന് ബലവും ജീവനും നഷ്ടപ്പെട്ടാണ് മരം വീണതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇരിട്ടിയിലെ മരങ്ങളുടെ ചുവട് പോലും പരസ്യബോര്‍ഡുകളും കൂറ്റന്‍ ബോക്‌സുകളും മൂലം കാണാനില്ലാത്ത സ്ഥിതിയാണ്.

തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നേരിയ മറവ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ് സ്വാര്‍ത്ഥ താല്പര്യത്തിന്റെപേരില്‍ ചിലര്‍ വെട്ടിയും കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉണക്കിയും നടത്തുന്ന ദ്രോഹങ്ങള്‍ക്ക് പുറമെയാണിത്. 10 വര്‍ഷത്തിനിടയിലായി നഗരത്തില്‍ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുള്ള തണല്‍ മരങ്ങള്‍ കഴിഞ്ഞ വേനലിലെ അത്യുഷ്ണത്തില്‍ നഗരത്തില്‍ എത്തുന്നവര്‍ക്കും നഗരത്തിലുള്ളവര്‍ക്കും ആശ്വാസം പകര്‍ന്നിരുന്നുവെന്നുള്ളത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സമീപ നഗരങ്ങളിലൊന്നും ഇല്ലാത്ത പച്ചപ്പും ജൈവവൈവിധ്യവുമാണ് ഈ തണല്‍ മരങ്ങള്‍ ഇരിട്ടിക്ക് സമ്മാനിക്കുന്നത്. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ വിവിധ അതിക്രമങ്ങള്‍ അതിജീവിച്ച് വളര്‍ന്നു പന്തലിച്ചിട്ടുള്ള മരങ്ങള്‍ ഓരോന്നോരോന്നായി നശിച്ചുപോകുന്നത് കാണേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.