കൊല്ലം: കല്യാണമണ്ഡപത്തില്‍ നിന്നും നേരെ ക്ഷേത്രപരിസരത്തെത്തി വൃക്ഷത്തൈ നട്ട് നവവധൂവരന്മാര്‍ മാതൃകയായി. ഉമയനല്ലൂര്‍ പടനിലം മനുഭവനില്‍ മനുവും രവിമന്ദിരത്തില്‍ ആര്യയുമാണ് വിവഹശേഷം പടനിലം പരബ്രഹ്മോദയ ക്ഷേത്രപരിസരത്ത് വൃക്ഷതതൈ നട്ടത്. ലോകപരിസ്ഥിതിദിനമായിരുന്നു ഇന്നലെ. വനംവകുപ്പിന്റെ ഉമയനല്ലൂര്‍ നഴ്‌സറിയില്‍ നിന്നും എത്തിച്ച തൈ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും നട്ടത്.
















