ഗുണ്ടൂര്‍: മനുഷ്യനെ വെല്ലുന്ന പാടവത്തോടെ സ്വര്‍ണ്ണക്കടയ്‌ക്കകത്ത് കുരങ്ങന്റെ മോഷണം. ആന്ധ്രപദേശിലെ ഗുണ്ടൂരിലാണ് സ്വര്‍ണ്ണക്കടയില്‍ കയറി കുരങ്ങന്‍ പണം മോഷ്ടിച്ചത്്. സ്വര്‍ണ്ണക്കടയിലെ ക്യാഷ് ബോക്‌സില്‍ നിന്ന് കുരങ്ങന്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
10,000 രൂപ വരുന്ന നോട്ടുകെട്ടുകള്‍ കുരങ്ങന്‍ അടിച്ചു മാറ്റിയത് വിദഗ്ധരായ കള്ളന്മാരെപ്പോലും പിന്നിലാക്കുന്ന തരത്തില്‍. ആദ്യം ഒരു പേരയ്‌ക്ക സ്വര്‍ണ്ണക്കടയ്‌ക്കകത്തേക്കെറിഞ്ഞ കുരങ്ങന്‍, പിന്നീട് അത് എടുക്കാനെന്ന ഭാവത്തില്‍ അകത്തു കയറി. തുടര്‍ന്ന് ‘ഹിസ്റ്റീരിയ’ ബാധിച്ചതു പോലെ പെരുമാറി ഓടിക്കാനെത്തിയ ജോലിക്കാരെ അക്രമിക്കുകയായിരുന്നു. അതിനുശേഷം ക്യാഷ് ബോക്‌സിനടുത്തെത്തി 10,000 രൂപ തട്ടിയെടുത്ത് ഓടി. ഇരുപത് മിനുട്ടോളം തുടര്‍ന്നു കുരങ്ങന്റെ ഈ പരാക്രമങ്ങള്‍.
















