Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത തൊഴിലാളികള്‍ക്ക് ആവേശവും അഭിമാനവും പകര്‍ന്ന് മോദി ഖത്തറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 08:49 pm IST
in India

ദോഹ: ഖത്തറിലെ ഭാരതീയ തൊഴിലാളികള്‍ക്ക് ആവേശവും അഭിമാനവും പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. പഞ്ചരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ മോദിക്ക് ആവേശോജ്ജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. മോദിയെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സ്വീകരിച്ചു. മുഷൈരിബ് ഡൗണ്‍ ടൗണ്‍ പ്രോജക്ടില്‍ ഭാരത തൊഴിലാളികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഭാരത കമ്യൂണിറ്റി ബെനവലന്റ് ഫോറ (ഐസിബിഎഫ്)ത്തിന്റെ നേതൃത്വത്തിലാണു 350 പേര്‍ക്കായി ക്യാമ്പ് നടത്തിയത്.

ഖത്തറിലെത്തിയ തന്റെ ആദ്യപരിപാടി നിങ്ങളെ കാണുകയെന്നതായിരുന്നുവെന്ന് മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ആദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി ഇത്തരത്തിലുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും മോദി ചോദിച്ചറിഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ ഉണ്ടാക്കുന്നത് പ്രധാനമന്ത്രിയോ അംമ്പാസഡറോ അല്ല, മറിച്ച് നല്ല പെരുമാറ്റത്തിലൂടെ ഭാരതത്തിലെ തൊഴിലാളികളാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇവിടത്തെ അമീര്‍ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് ഖത്തറിന്റെ വികസനത്തിന് ഭാരത സമൂഹം നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്നാണ്. ഇവിടത്തെ ഭാരതസമൂഹത്തെ ഗള്‍ഫ് ഭരണാധികാരികള്‍ ഏറെ സ്‌നേഹിക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും മോദി പറഞ്ഞു. ഭാരത തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഖത്തര്‍ നേതൃത്വത്തിന്റെ മുമ്പില്‍ അവതരിപ്പിക്കും.

ഇവിടത്തെ നിയമങ്ങളില്‍ വന്ന മാറ്റങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനായി നിങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. നിങ്ങള്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്, ഒപ്പം ആരോഗ്യവും ശരീരവും ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു. ലഘുപ്രസംഗത്തിന് ശേഷം തൊഴിലാളികളെ ഓരോരുത്തരായി കണ്ട് അവരോട് സംസാരിക്കുന്നതിനും പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും മോദി ശ്രമിച്ചു. തൊഴിലാളികള്‍ക്കൊപ്പം മോദി ഭക്ഷണവും കഴിച്ചു.

നമ്മുടെ കുടുംബത്തിലെ ഒരാള്‍ നമ്മളെ സന്ദര്‍ശിക്കുന്ന പ്രതീതിയാണുണ്ടായതെന്ന് മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് നിറകണ്ണുകളോടെ ഒരു തൊഴിലാളി പറഞ്ഞു. തീര്‍ച്ചായായും ഭാരത ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. മറ്റ് രാഷ്‌ട്രീയക്കാര്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്ന് വിചാരിച്ച് അത്ഭുതപ്പെടുന്നുണ്ടാകുമെന്നും തൊഴിലാളികള്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോദി ഖത്തറില്‍ ശനിയാഴ്ച എത്തിയത്. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.