ദക്ഷിണേന്ത്യയിലെ വൈദ്യുതി പ്രസരണ ശേഷി നിരക്ക് 71 ശതമാനമായി വര്‍ദ്ധിപ്പിക്കാനായത് ഊര്‍ജ്ജമേഖലയിലെ മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണനേട്ടത്തില്‍ മുഖ്യമാണെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. അരലക്ഷം സര്‍ക്യൂട്ട് കിലോ മീറ്ററിലാണ് വൈദ്യുതി പ്രസാരണം വര്‍ദ്ധിപ്പിച്ചത്.
ഇത് രാജ്യത്തെ ഊര്‍ജ്ജ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. വേനല്‍ക്കാലത്ത് യൂണിറ്റിന് 11 രൂപയ്‌ക്ക് വൈദ്യുതി വാങ്ങിച്ചിരുന്ന ആന്ധ്ര, കര്‍ണ്ണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചെലവ് യൂണിറ്റൊന്നിന് രണ്ടര രൂപയാക്കി കുറയ്‌ക്കാനായി. ഊര്‍ജ്ജോല്‍പ്പാദന മേഖലയില്‍ കുതിച്ചുചാട്ടമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണകാലത്തുണ്ടായതെന്ന് വെളിപ്പെടുത്തുന്ന ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയല്‍ പറയുന്നു.
? കല്‍ക്കരിപ്പാടം ലേലം ചെയ്തുവെങ്കിലും ചിലതിലേ ഉല്‍പ്പാദനം തുടങ്ങിയിട്ടുള്ളുവല്ലോ?
രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടോ? കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ വൈദ്യുതിയാവശ്യം ഏഴു ശതമാനം കൂടി. രണ്ടുവര്‍ഷം മുമ്പുവരെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആനുപാതികമായിരുന്നു വൈദ്യുതി ആവശ്യത്തിലെ വര്‍ദ്ധനയും. കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോത്പാദനം വരള്‍ച്ച ബാധിച്ച ഈ കാലത്ത്, ജലവൈദ്യുതോത്പാദനത്തേക്കാള്‍ മികച്ചതാണ്. വൈദ്യുതി ഉപയോഗം കഴിഞ്ഞ തവണ 11ശതമാനമാണ് വര്‍ധിച്ചതെങ്കില്‍ കല്‍ക്കരി, ഗ്യാസ് എന്നിവയുടേത് 16ശതമാനം വര്‍ധിച്ചു. ഒട്ടേറെ ഊര്‍ജ പദ്ധതികള്‍ നമുക്ക് പുനരുദ്ധരിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം 45 ജിഗാവാട്ട് ഉത്പാദനക്ഷമത നമ്മള്‍ വര്‍ധിപ്പിക്കുകയുണ്ടായി. 22 ശതമാനം വളര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്.
? കാറ്റില്‍നിന്നുള്ള വൈദ്യുതിയുടെ കാര്യത്തില്‍ കല്‍ക്കരിപ്പാട ലേല മാതൃക തുടരുമോ?
സൗരോര്‍ജ്ജ വിഭാഗത്തിന്റെ വിശദീകരണ പരിപാടികളില്‍ നിന്നും പണം ലഭ്യമാക്കുന്നതിനുള്ള സുതാര്യ മാര്‍ഗങ്ങളുടെ പ്രാധാന്യം കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ എന്നെ സമീപിക്കുകയും മത്സര ലേലത്തിലൂടെ കാറ്റില്‍ നിന്നുള്ള ഊര്‍ജം വില്‍ക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് എന്തെങ്കിലും നയമാറ്റമോ പ്രഖ്യാപനമോ ആവശ്യമില്ല. ലേലം ആരംഭിക്കുകയേ വേണ്ടൂ.
? അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള അജണ്ടയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കല്‍ക്കരിപ്പാടങ്ങളുടെ കണക്കുകള്‍ എങ്ങനെയാണ്?
തിടുക്കം കൂട്ടുന്നില്ല. കല്‍ക്കരിയുടെ വില ആഗോള തലത്തില്‍ താഴ്ന്നിരിക്കുകയാണ്. ഇപ്പോള്‍ ലേലം നടത്തിയാല്‍ യഥാര്‍ത്ഥ വില കിട്ടാന്‍ വിഷമമാണ്. സ്വകാര്യ കല്‍ക്കരിപ്പാടങ്ങള്‍ കൂടുതലുള്ള കിഴക്കന്‍ സംസ്ഥാനങ്ങളെ ഇത് വല്ലാതെ ബാധിക്കും.
അടിസ്ഥാന പ്രശ്‌നം കല്‍ക്കരി ഉണ്ടോ എന്നതാണ്. പൊതുമേഖലയിലെ കല്‍ക്കരിപ്പാടങ്ങള്‍ 74:26 എന്ന അനുപാതത്തില്‍ ലേലം ചെയ്തപ്പോള്‍ സ്വകാര്യ പങ്കാളിത്തം കൂടിയെന്ന പേരില്‍ സുപ്രീം കോടതി ലേലം റദ്ദാിക്കി. യുപിഎ സര്‍ക്കാരിന്റെ ഗൂഢതന്ത്രമായിരുന്നു ഇതെന്ന് സുപ്രീം കോടതി തിരിച്ചറിഞ്ഞു. പശ്ചിമബംഗാളും കര്‍ണാടകയുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ഈ സംസ്ഥാനങ്ങള്‍ ഇപ്പോഴും സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ മറിച്ചു നല്‍കാന്‍ ശ്രമിക്കുകയാണ്. മുമ്പ് നടന്നകാര്യങ്ങള്‍ ഞങ്ങള്‍ നിര്‍ത്തലാക്കിയതോടെ സ്വകാര്യ സംരംഭകര്‍ കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങിയിരിക്കുകയാണ്.
? ഈ കല്‍ക്കരിപ്പാടങ്ങളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വരുമാനം?
കോള്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച ഉത്പാദനത്തിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് നേട്ടം ലഭിക്കുന്നത്.നല്ലൊരു തുക ലോയല്‍റ്റിയായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
? തുടര്‍ കാലത്ത് ശ്രദ്ധകൊടുക്കാനുദ്ദേശിക്കുന്ന മേഖലകള്‍ എന്തൊക്കെയാണ്?
വൈദ്യുതോര്‍ജ്ജം കൂടുതല്‍ ആവശ്യമായി വരുന്നു. ജല വൈദ്യുത പദ്ധതി , കാറ്റാടി ഊര്‍ജം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ഞങ്ങളുടെ തുടക്കക്കാലത്ത് കല്‍ക്കരി-വാതക ഇന്ധനക്ഷാമായിരുന്നു പ്രധാന വെല്ലുവിളി. ഒരുപാട് പദ്ധതികള്‍ തടസ്സപ്പെടാന്‍ ഇത് കാരണമായി. പെട്ടന്ന് പരിഹാരം കാണേണ്ട ഊര്‍ജ പ്രസരണവും ഇതില്‍പ്പെടുന്നു. ഇതെല്ലാം ഞങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്തു.തടസ്സപ്പെട്ടു കിടന്ന പദ്ധതികളെല്ലാം വലിയൊരു മാറ്റത്തിന്റെ വഴിയിലാണ്. അതു പൂര്‍ത്തിയാക്കണം.
















