ന്യൂദല്‍ഹി: മഥുര കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. യുപി സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും രാജ് നാഥ് സിങ് പറഞ്ഞു. യുപിയിലെ അമ്രോഹയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഥുരയില്‍ നടന്നത് ചെറിയൊരു സംഭവമായി കാണരുത്. ആഭ്യന്തരമന്ത്രിയായി താനുള്ളിടത്തോളം കാലം സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട കടമ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും കേന്ദ്രആഭ്യന്ത്രമന്ത്രി പറഞ്ഞു.
ഇതില്‍ സത്യം പുറത്തുകൊണ്ടുവരമെന്ന് യുപി സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതണം. ഞങ്ങള്‍ തീര്‍ച്ചയായും അത് സംഗീകരിക്കും- രാജ്‌നാഥ് സിംഗ് പറഞ്ഞു. മഥുര പോലൊരു പ്രദേശത്ത് ഇത്തരം സംഘര്‍ഷമുണ്ടായതില്‍ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.
















