ന്യൂദല്‍ഹി: ഐഐടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായത്തിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 32 ഡിടിഎച്ച് ചാനലുകള്‍ തുടങ്ങുന്നു. ഇതിനായി ബഹിരാകാശമന്ത്രാലയം ജിഎസ്എടി വിഭഗത്തിലുള്ള രണ്ട് ഉപഗ്രഹങ്ങളുടെ സഹായവും ലഭ്യമാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ വിവിധ സ്ഥാപനങ്ങളുടെ സഹകരണവും ചാനലുകള്‍ക്കുണ്ടാകും. അദ്ധ്യയനങ്ങളുടെ ഉള്ളടക്കം അടക്കമുള്ളവ തയ്യാറാക്കാന്‍ ഇവരുടെ സഹായം ലഭിക്കും. ചെന്നൈ മുംബൈ, ദല്‍ഹി, ഖരാഗ്പൂര്‍, കാണ്‍പൂര്‍, ഗുവാഹതി എന്നീ ഐഐടികളിലാണ് ഇത്തരം സേവനം ലഭിക്കുന്നത്.
















