കോയമ്പത്തൂര്‍: കാമുകനെ നേടുന്നതിന് മൂന്ന് വയസുകാരയായി തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മയുടെ ക്രൂരത. തമിഴ്‌നാട്ടിലെ സെല്‍വപുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ദിവ്യയെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ദിവ്യക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ദിവ്യയുടെ സഹോദരന്‍ കുട്ടിയെ അന്വേഷിക്കുമ്പോഴാണ് സംഭവം അറിയുന്നത്. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ദിവ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടയിലാണ് ദിവ്യ യുവാവുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ പ്രണയത്തിന് ബന്ധം പിരിഞ്ഞ ഭര്‍ത്താവിലുണ്ടായ കുട്ടി തടസ്സമാകുമെന്ന് കണ്ടാണ് ദിവ്യ ഈ മൃഗതുല്യമായ പ്രവര്‍ത്തിക്ക് മുതിര്‍ന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ദിവ്യയുടേയും കുഞ്ഞിന്റേയും താമസം. ദിവ്യയുടെ പ്രണയത്തിന് മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വകവയ്‌ക്കാതെയായിരുന്നു ദിവ്യ കാമുകനുമായി തന്റെ പ്രണയം തുടര്‍ന്നത്.
















