ന്യൂദല്‍ഹി: കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു, ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എന്നിവരടക്കം 31 സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പായി. എതിര്‍സ്ഥാനാര്‍ത്ഥികളില്ലെന്ന് വ്യക്തമായതോടെയാണ് മുപ്പത്തിയൊന്ന് പേരുടെ വിജയം പാര്‍ട്ടികള്‍ ഉറപ്പിച്ചത്.
ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനിയും ആര്‍ജെഡി ടിക്കറ്റില്‍ ബീഹാറില്‍ നിന്നും വിജയമുറപ്പിച്ചിട്ടുണ്ട്. ശാസ്ത്രസാങ്കേതിക സഹമന്ത്രി സത്യനാരായണ ചൗധരി ആന്ധ്രയില്‍ നിന്നും വിജയ് സായ് റെഡ്ഡി തെലങ്കാനയില്‍ നിന്നും സഭയിലെത്തും. മുന്‍കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവരും രാജ്യസഭാ ബെര്‍ത്ത് ഉറപ്പിച്ചു. ജെഡിയു നേതാവ് ശരത് യാദവ്, ബിജെപിയുടെ ഗോപാല്‍ നാരായണ്‍ സിങ് എന്നിവരും വിജയിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നും വിജയിക്കാനുള്ള കപില്‍ സിബലിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണയോടെ വിജയിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തിരിച്ചടി. ജൂണ്‍ 11നാണ് 58 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ്.
















