Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകുലചിത്തനായ രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:34 pm IST
inSamskriti

 

സുബാഹുരപി തച് ശ്രുത്വാ യുക്തമുക്തം തയായദാ

ചിന്താവിഷ്ടോ ബഭുവാശു കിം കര്‍ത്തവ്യമത: പരം

സംഗതാ: പൃഥ്വീ പാലാ: സസൈന്യാ: സപരിഗ്രഹാ:

ഉപവിഷ്ടാശ്ച മഞ്ചേഷു യോദ്ധുകാമാ മഹാബലാ:

വ്യാസന്‍ തുടര്‍ന്നു: മകളുടെ യുക്തിപൂര്‍വ്വമായ വാക്കുകള്‍ കേട്ടിട്ട് ‘ഞാനിനിഎന്ത് ചെയ്യും’ എന്നാലോചിച്ച് സുബാഹു ആകുലചിത്തനായി. ‘യുദ്ധക്കൊതിയന്മാരായ രാജാക്കന്മാര്‍ സേനാ സന്നാഹങ്ങളോടെ അവരവരുടെ മഞ്ചങ്ങളില്‍ ആസനസ്ഥരാണ്. സ്വയംവരമണ്ഡപത്തിലേയ്‌ക്ക് മകള്‍ വരുന്നില്ല എന്നെങ്ങിനെ അവരോടു പറയും? അത് കേട്ടാല്‍ അപ്പോള്‍ത്തന്നെ അവരെന്നെ വധിക്കാനും മതി. എനിക്കാണെങ്കില്‍ സൈന്യബലം കുറവാണ്. സുദര്‍ശനന്‍ ആണെങ്കിലോ ആള്‍ബലം ഇല്ലാത്തവനുമാണ്. ധനബലവും അവനില്ല.’ ഇങ്ങനെ വിഷമിച്ചു നിന്ന രാജാവ് ഒടുവില്‍ ധൈര്യമവലംബിച്ചുകൊണ്ട് സദസ്സില്‍ ചെന്ന് രാജാക്കന്മാരോട് ഇങ്ങിനെ പറഞ്ഞു. ‘രാജ്ഞിയും ഞാനും എന്തൊക്കെ പറഞ്ഞ് നിര്‍ബ്ബന്ധിച്ചിട്ടും മകള്‍ മണ്ഡപത്തിലേയ്‌ക്ക് വരാന്‍ തയ്യാറാകുന്നില്ല. ഞാന്‍ നിങ്ങളെ സാഷ്ടാംഗം നമസ്‌കരിക്കുന്നു. ദയവു ചെയ്ത് ആതിഥ്യം സ്വീകരിച്ച് നിങ്ങള്‍ മടങ്ങിപ്പോയാലും. രത്‌നങ്ങളോ ഗജരഥങ്ങളോ മറ്റു സമ്മാനങ്ങളോ നല്‍കാം ഞാന്‍. അവയും വാങ്ങി നിങ്ങള്‍ ദയവായ

ി മടങ്ങിപ്പോയ്‌ക്കൊള്ളുക. മകളെ ഇനിയും ഞാന്‍ നിര്‍ബ്ബന്ധിച്ചാല്‍ പാവം അവള്‍ മരിച്ചുപോകും. അതിലും കൊടിയ ദുഃഖമെന്താണുള്ളത്? നിങ്ങളെല്ലാം അതീവ തേജസ്വികള്‍. അവളോ, കേവലം ഭാഗ്യഹീന. അവളെക്കൊണ്ട് നിങ്ങള്‍ക്കെന്ത് കാര്യം! നിങ്ങള്‍ സ്വന്തം മകളെപ്പോലെ അവളെ അനുഗ്രഹിച്ചാലും. എന്റെ അഭ്യര്‍ത്ഥനയാണിത്.’

വ്യാസന്‍ തുടര്‍ന്നു: രാജാക്കന്മാര്‍ പലരും മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നാല്‍ യുധാജിത്ത് രോഷംകൊണ്ട് ചുവന്ന കണ്ണുകളുമായി പറഞ്ഞു: ‘എന്തുകരുതിയാണ് നിങ്ങള്‍ ഈ സ്വയംവരം നിശ്ചയിച്ചത്? നാണമില്ലാതെ ഇത്രയും ചെയ്ത് വച്ചിട്ട് ക്ഷണിച്ചു വന്ന ഞങ്ങളോട് മടങ്ങിപ്പോകാനോ? ഈ രാജാക്കന്മാരെ അപമാനിച്ചിട്ട് മകളെ സുദര്‍ശനന് നല്‍കാന്‍ പോവുകയാണോ? ഇതെന്തു നീതിയാണ്? വിദ്വാന്മാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് വേണ്ടതുപോലെ ആലോചിച്ചിട്ടാണ്. ധനത്താലും പ്രതാപത്താലും ഉന്നതരായ ഈ രാജാക്കന്മാരെ ആരെയും വേണ്ടെന്നുവച്ച് സുദര്‍ശനനെത്തന്നെ വേണമെന്ന് പറയാന്‍ കാരണമെന്താണ്? നിന്നെയും കൊന്ന്, ആ കുമാരനെയും ഹനിച്ചിട്ട് കന്യകയെ എന്റെ ചെറുമകന് നല്‍കാന്‍ പോവുന്നു. ഞാനിവിടെയുള്ളപ്പോള്‍ അവളെ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റില്ല. ആരാണീ ദുര്‍ബ്ബലനായ സുദര്‍ശനന്‍? നിര്‍ദ്ധനന്‍! ശിശു! പണ്ട് മുനി ഭാരധ്വാജനെയോര്‍ത്ത് അവനെ കൊല്ലാതെ വിട്ടതാണ് ഞാന്‍. ഇനിയാചെക്കനെ ജീവിക്കാന്‍ അനുവദിക്കില്ല ഞാന്‍. നീ നിന്റെ പത്‌നിയും മകളുമായി സംസാരിച്ചിട്ട് കന്യകയെ എന്റെ ദൗഹിത്രന് നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്താലും. അവളെ എന്റെ കുടുംബത്തിലയച്ച് നിനക്കും ഉന്നതരുമായുള്ള ബന്ധുത്വം നേടാം. പ്രാണതുല്യയായ പുത്രിയെ വീടും കുടിയും ഗതിയുമില്ലാത്തവന് നല്‍കിയിട്ട് നിനക്ക് മനസുഖത്തോടെ ജീവിക്കാന്‍ കഴിയുമോ? വരന്റെ കുലം, ധനം, ബലം, രൂപം, രാജ്യം, കോട്ടകള്‍, സുഹൃത്തുക്കള്‍, ഇവയെല്ലാം നോക്കിവേണം മകളെ കൊടുക്കാന്‍. എങ്കിലേ മാതാപിതാക്കള്‍ക്ക് സുഖമാവൂ. നിന്നോടു ഞാന്‍ ഹിതം പറയുന്നത് നീയെനിക്ക് പ്രിയപ്പെട്ടവനായതുകൊണ്ടാണ്. ഇനിയിപ്പോള്‍ സുദര്‍ശനന്‍ ഒഴികെ മറ്റാരെയെങ്കിലും നിന്റെ മകള്‍ സ്വീകരിക്കുകയാണെങ്കിലും ഞാന്‍ അംഗീകരിച്ചുകൊള്ളാം. കന്യകയെ മണ്ഡപത്തിലേയ്‌ക്ക് ആനയിച്ചാലും. എന്നാല്‍ ഇതിനൊന്നും ഭാവമില്ലെങ്കില്‍ അവളെ കടത്തിക്കൊണ്ടുപോവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല എന്ന് ഞാന്‍ പ്രത്യേകിച്ച് പറഞ്ഞു തരണമെന്നില്ലല്ലോ? വെറുതേ പിണങ്ങാന്‍ നില്‍ക്കണ്ട.’

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.