ദമാസ്കസ്: ഐസിസിന്റെ ക്രൂരകൃത്യങ്ങൾ വിളിച്ചോതുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്ത്. മോഷ്ടാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയും സിഗരറ്റ് വില്‍പന നടത്തിയ ആറ് പേരുടെ തലകള്‍ അറുത്തു മാറ്റുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കൂടി നിന്ന ജനങ്ങള്‍ക്കിടയിലേക്ക് കറുത്ത വസ്ത്രം ധരിച്ചാണ് മോഷ്ടാവിനെ ഭീകരര്‍ കൊണ്ടുവന്നത്. ശേഷം കുറ്റവാളിയുടെ കൈ മേശമേല്‍ ബലമായി പിടിച്ചുവെച്ച് അറുത്തു മാറ്റുകയായിരുന്നു. ഇയാളുടെ മുഖം മൂടിയിരുന്നില്ല. കൈപ്പത്തി മുറിച്ചു മാറ്റിയ ശേഷം തുണി ഉപയോഗിച്ച് കെട്ടിവെയ്‌ക്കുന്നത് വീഡിയോയില്‍ കാണാം.
മൊസൂള്‍ നഗരത്തിന്റെ മധ്യഭാഗത്തുള്ള ചത്വരത്തിലാണ് സിഗരറ്റ് വിറ്റുവെന്ന കുറ്റത്തിന് ആറുപേരുടെ വധശിക്ഷ നടപ്പിലാക്കിയത്. ഇതിന്റെ വിധിന്യായം ഭീകരരിലൊരാള്‍ ജനങ്ങള്‍ക്കു മുന്നില്‍ വായിച്ചു കേള്‍പ്പിച്ചു. ഇതിന് ശേഷമായിരുന്നു തലയറുക്കല്‍. ഇരകളുടെ മൃതശരീരം പിന്നീട് മൊസൂളിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേ സമയം ഇറാഖിലും സിറിയയിലും ഐസിസിന് അടി പതറുകയാണ്. തുർക്കി-യുഎസ് സൈനികരുടെ രൂക്ഷമായ പ്രത്യാക്രമണങ്ങളിൽ നിരവധി ഐസിസ് ഭീകരരാണ് കൊല്ലപ്പെട്ടത്.
















