Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കന്യാബോധം-2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 06:55 pm IST
inSamskriti

സുദര്‍ശനന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്റെ അഭ്യുദയം കാംക്ഷിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ്. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമെനിക്ക് പറയാനില്ല. ആരുടെ മരണവും നമുക്ക് പ്രവചിച്ചു പറയാനാവില്ല. എല്ലാം ദൈവഹിതം മാത്രമാകുന്നു. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം, എന്നീ കാലകര്‍മ്മ സ്വഭാവങ്ങള്‍ കൊണ്ട് ബദ്ധമാണീ ലോകം. സമയമാകാതെ ആര്‍ക്കും ആരെയും കൊല്ലാന്‍ സാദ്ധ്യമല്ല.

അത് ദേവന്മാര്‍ക്കും ബാധകമാണ്. വാസ്തവത്തില്‍ കാലമാണ് എല്ലാറ്റിനെയും വകവരുത്തുന്നത്. രണവീരനായ എന്റെ അച്ഛന്‍ മരിച്ചത് സിംഹവുമായി മല്ലടിച്ചാണ്. അമ്മയുടെ അച്ഛന്‍ മരിച്ചത് യുധാജിത്തിന്റെ കൈകൊണ്ടാണ്. എത്ര യജ്ഞങ്ങള്‍ ചെയ്താലും ജനിച്ചവര്‍ മരിക്കുക തന്നെ ചെയ്യും. എനിക്ക് യുധാജിത്തിനെ പേടിയില്ല. കാരണം എല്ലാറ്റിനും മീതെ ദൈവം ഉണ്ടെന്നു ഞാന്‍ സുദൃഢമായി അറിയുന്നു. എന്നും ദേവിയെ പൂജിക്കുന്ന എനിക്ക് ആ അമ്മ ശുഭം കൈവരുത്തുമെന്ന് ഉറപ്പുണ്ട്.

കര്‍മ്മഫലം നല്ലതോ ചീത്തയോ ആകട്ടെ അവ അനുഭവിക്കാതെയിരിക്കാന്‍ ആര്‍ക്കും കഴിയില്ല. സ്വകര്‍മ്മഫലം അനഭിമതമാകുമ്പോള്‍ മൂഢരായ ജനങ്ങള്‍ അതിനു മറ്റുള്ളവരെ പഴിചാരി വൃഥാശത്രുതയുണ്ടാക്കുന്നു. ഞാന്‍ സ്വയംവരം കാണാന്‍ ഒറ്റയ്‌ക്ക് വന്നു. ഇനി നടക്കുംപോലെ നടക്കട്ടെ. ദേവിയുടെ ഇച്ഛ നടപ്പിലാവട്ടെ. എനിക്ക് സര്‍വ്വാശ്രയം ഭഗവതിയാണ്. സുഖദുഃഖങ്ങളേകുന്നത് അവളാണ്.

യുധാജിത്ത് യഥേഷ്ടം സുഖിച്ചുകൊള്ളട്ടെ. എന്നോടു വൈരം പുലര്‍ത്തുന്നവര്‍ക്കുള്ള ഫലം ആ ഭഗവതി നല്‍കിക്കൊള്ളും.’

വ്യാസന്‍ തുടര്‍ന്നു: കുമാരന്റെ മറുപടിയില്‍ രാജാക്കന്മാര്‍ തൃപ്തരായി. പിറ്റേന്ന് പ്രഭാതമായപ്പോള്‍ സുബാഹു രാജാക്കന്മാരെ മണ്ഡപത്തില്‍ വരുത്തി. രാജാക്കന്മാര്‍ വെട്ടിത്തിളങ്ങുന്ന വേഷഭൂഷകളോടെ അവിടെ സിംഹാസനങ്ങളില്‍ ഇരുപ്പായി. വിമാനരഥങ്ങളില്‍ ദേവന്മാര്‍ എന്നതുപോലെ രാജാക്കന്മാര്‍ അവിടെ സ്വയംവരപ്പന്തലില്‍ അണിനിരന്നു. ‘അവള്‍ ഇപ്പോള്‍ വരുമായിരിക്കും, ആരാകും ആ ഭാഗ്യവാന്‍’ എന്നെല്ലാം രാജാക്കന്മാര്‍ ചിന്തിച്ചു. ‘സുദര്‍ശനന് വരണമാല്യം കിട്ടിയാല്‍ വഴക്കുണ്ടാവും എന്നത് തീര്‍ച്ചയാണ്.’ പെട്ടെന്ന് വാദ്യഘോഷങ്ങള്‍ മുഴങ്ങി.

സ്‌നാനം കഴിഞ്ഞു വെള്ളപ്പട്ടുടുത്ത കുമാരി വിവാഹോചിതമായ വേഷവിധാനങ്ങളോടെ മന്ദം മന്ദം അവിടെയെത്തി. സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ സുന്ദരിയും ഐശ്വര്യവതിയുമായ മകളോട് സുബാഹു പറഞ്ഞു: ‘മകളേ, നീയാ പൂമാല്യം കയ്യിലെടുത്ത് വരിക, എന്നിട്ട് മണ്ഡപത്തില്‍ ഇരിക്കുന്ന രാജാക്കന്മാരെ കാണുക. എന്നിട്ട് അവരില്‍ നിന്നും ഗുണവും രൂപവും ചേര്‍ന്നൊരു കുലീന പുരുഷനെ നീ വരിക്കുക. പലേ രാജ്യങ്ങളില്‍ നിന്നുമുള്ള വീരരാജാക്കന്മാര്‍ മണ്ഡപത്തില്‍ ആസനസ്ഥരായത് കണ്ടാലും.’

അപ്പോള്‍ ശശികല പറഞ്ഞു: ‘പിതാവേ, മറ്റുള്ള സ്ത്രീകളെപ്പോലെ കാമുകന്മാരായ രാജാക്കന്മാരുടെ മദ്ധ്യത്തിലേക്ക് ഞാന്‍ വരികയില്ല. ധര്‍മ്മശാസ്ത്രമനുസരിച്ച് കുലസ്ത്രീക്ക് തന്റെ വരനായ ഒരു പുരുഷനെ മാത്രമേ കാണാവൂ. അവള്‍ അന്യനെ നോക്കിക്കൂടാ. മറ്റുള്ള പുരുഷന്മാര്‍ക്ക് അവളില്‍ ആഗ്രഹം തോന്നാന്‍ ഇടയാക്കരുതല്ലോ. വാസ്തവത്തില്‍ വരണമാല്യവുമായി മണ്ഡപത്തില്‍ വരനെ തേടുന്ന കന്യകയുടെ നില വ്യഭിചാരിണികളുടേതിനു തുല്യമത്രേ. വേശ്യയും തെരുവില്‍ചെന്ന് ഗുണാഗുണ വിവേചനത്തോടെ അവള്‍ക്കിഷ്ടപ്പെട്ടയാളെ കണ്ടെത്തുന്നു.

ഞാനും അതുപോലെ ചെയ്യണോ? പഴമക്കാര്‍ ഉണ്ടാക്കി വച്ച ഈ ചടങ്ങിന് എന്നെ നിര്‍ബ്ബന്ധിക്കരുത്. സാധാരണ സ്ത്രീയെപ്പോലെ അനേകം പുരുഷന്മാരെ പതിഭാവത്തില്‍ നോക്കിയിട്ട് അതില്‍നിന്നും ഒരാളെ വരിക്കാന്‍ എനിക്ക് വയ്യ. സര്‍വ്വാത്മനാ ഞാന്‍ നേരത്തേതന്നെ വരിച്ചത് സുദര്‍ശനനെയാണ്. സതീവ്രതമനുഷ്ഠിക്കാന്‍ ദൃഢനിശ്ചയം ചെയ്ത എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആവില്ല. എനിക്ക് മംഗളമാണ് അങ്ങാഗ്രഹിക്കുന്നതെങ്കില്‍ വിവാഹ വിധിപ്രകാരം നല്ലൊരു നാള് നോക്കി സുദര്‍ശനനുമായി എന്റെ വിവാഹം നടത്തിത്തരണം.’

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.