ഗോവ: ഗോവയിലെ വിജയ് മല്യയുടെ കിങ്ഫിഷർ വില്ലയുടെ കണക്കെടുപ്പ് തുടങ്ങി. നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് വില്ലയുടെ ജപ്തി നടപടികള്‍ നടത്തിയത്. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടിയോളം രൂപയുടെ വായ്പ്പയാണ് വിജയ് മല്യ എടുത്തിരിക്കുന്നത്.
വടക്കന്‍ ഗോവയിലെ കണ്ടോളിം ബീച്ചിനടുത്തുള്ള വില്ലയുടെ മൂല്യനിര്‍ണ്ണയമാണ് നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയിലുള്ള വീട് ലേലത്തില്‍ വച്ചിരുന്നെങ്കിലും വലിയ തുക കൊടുത്ത് ലേലത്തില്‍ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. 150 കോടിയാണ് ഇതിന് പ്രതീക്ഷിച്ചിരുന്ന വില. കഴിഞ്ഞമാസം വടക്കന്‍ ഗോവയിലെ കളക്ടര്‍ വില്ല ജപ്തി ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. മല്യയുടെ നിരവധി പാര്‍ട്ടികള്‍ സാക്ഷ്യം വഹിച്ചിട്ടുള്ള വില്ലയാണിത്.
ഓഹരികളും സെക്യൂരിറ്റികളും അടക്കമുള്ളത് വിറ്റപ്പോള്‍ 1400 കോടിയോളം രൂപ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 9400 കോടി രൂപയില്‍ 6800 കോടി തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് മല്യ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.
















