Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വരള്‍ച്ചാ കൃഷിനാശം: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ വരള്‍ച്ച ബാധിച്ചത് 1393.2 ഹെക്ടര്‍ സ്ഥലത്ത്. നഷ്ടം 2കോടി 97 ലക്ഷം. 1031 കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:42 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ കൊടും വരള്‍ച്ചയില്‍ ഹെക്ടറു കണക്കിന് കൃഷി നശിച്ചതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാറാകട്ടെ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൗനം പാലിക്കുകയാണ്. ഏപ്രില്‍ മുതല്‍ മെയ് 13 വരെ മാത്രം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് വഴി ഏകദേശം 2 കോടി 97 ലക്ഷത്തി 52530 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, നെല്ല്, കുരുമുളക്, റബ്ബര്‍ തുടങ്ങിയ കര്‍ഷകരെയാണ് വരള്‍ച്ച കൂടുതലായും ബാധിച്ചത്. 1031 കര്‍ഷകര്‍ വരള്‍ച്ചാ ദുരിതത്തിന് ഇരയായി. 1393.2 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് വാഴയ്‌ക്കും, കവുങ്ങിനും തെങ്ങിനുമാണ്. കുലച്ചതും കുലയ്‌ക്കാത്തതും ഉള്‍പ്പെടെ 49178 വാഴകളും, 33277 കവുങ്ങും, 10765 തെങ്ങും നശിച്ചിട്ടുണ്ട്. 10 കശുമാവ്, 5564 വള്ളി കുരുമുളക്, ടാപ്പ് ചെയ്തതും ചെയ്യാത്തതുമായ 6303 റബ്ബര്‍ തുടങ്ങിയവയ്‌ക്കും നാശ നഷ്ടമുണ്ടായിട്ടുണ്ട്. 12 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും ചൂട് കാരണം നശിച്ചു. മൂന്ന് ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷി പൂര്‍ണ്ണമായും ഉണങ്ങി നാമാവശേഷമായി. 38 പഞ്ചായത്തുകളിലും 3 മൂന്ന് മുനിസിപ്പാലിറ്റികളിലും കൃഷിനാശമുണ്ടായി. മെയ് അഞ്ച് മുതല്‍ 31 വരെ വേനല്‍ മഴ കാരണം 930 കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചു. 273.2 ഏക്കര്‍ സ്ഥലത്തായി 14084450 രൂപയുടെ ഏകദേശ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ പലപ്പോഴും രേഖപ്പെടുത്തിയ കടുത്ത ചൂട് കാരണം ഈ വര്‍ഷം കൊടും വരള്‍ച്ചയായിരുന്നു. വരള്‍ച്ചയെ തുടര്‍ന്നുണ്ടായ രൂക്ഷമായ ജല ക്ഷാമം കൃഷി നാശത്തിന് പ്രധാന കാരണമായി മാറി. കാസര്‍കോട് മുനിസിപ്പാലിറ്റി, മുളിയാര്‍, കയ്യൂര്‍ ചീമേനി, മടിക്കൈ, മംഗല്‍പ്പാടി, ഇസ്റ്റ്, വെസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷി നാശം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രകൃതി ദുരന്തം, വരള്‍ച്ച എന്നീ ഇനങ്ങളിലായി 2013-14 വര്‍ഷത്തെ കുടിശ്ശികയായ 26 ലക്ഷം രൂപ മുതല്‍ 2014-15 വര്‍ഷത്തെ 1,26,48,325 രൂപ, 2015-16 വര്‍ഷത്തെ 8,501828 രൂപ വരെ ജില്ലാ കൃഷി വകുപ്പ് കണക്കാക്കി സമര്‍പ്പിച്ച കാര്‍ഷിക നഷ്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. 2013 മുതല്‍ 16 വരെ 9001 കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്. 2,37,69,128 രൂപ കര്‍ഷകര്‍ക്ക് നിലവില്‍ കുടിശ്ശികയായി മാത്രം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നല്‍കാതെ കിടക്കുന്നുണ്ട്. വര്‍ഷാ വര്‍ഷം, വരള്‍ച്ചാ, വേനല്‍മഴ, മണ്‍സൂണ്‍ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയല്ലാതെ കൃത്യ സമയത്ത് നഷ്ട പരിഹാരങ്ങള്‍ പ്രഖ്യാപിച്ച് തുക കൈമാറുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

കാര്‍ഷിക നഷ്ടങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന തുക യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ ലോണെടുത്തും, കടം വാങ്ങിയും കൃഷി ചെയ്യാനിറങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. വിളവെടുക്കാറായ കാര്‍ഷിക വിളകളുടെ നാശം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.