Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയ പാഠങ്ങള്‍; പ്രതീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:32 pm IST
in Vicharam

 

വീണ്ടുമൊരു കലാലയ വര്‍ഷംകൂടി ആരംഭിച്ചിരിക്കുന്നു. പുതിയ അന്തരീക്ഷത്തിലാണ് പുതിയ സ്‌കൂള്‍ വര്‍ഷത്തിനു തുടക്കമായിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഭരണത്തിലേറുകയും വിദ്യാഭ്യാസ വകുപ്പിന്റെ ഭരണം പുതിയ കൈകളിലെത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍തന്നെ കേരളത്തിലെ പൊതുസമൂഹത്തിന് വളരെ വലിയ പ്രതീക്ഷകളാണ് ഈ കലാലയ വര്‍ഷത്തെ കുറിച്ചുള്ളത്; വലിയ ആശങ്കകളും.

ഒരു കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളിലേക്കയക്കാനാണെങ്കിലും വന്‍തുക ചെലവുചെയ്യേണ്ട കാലമാണിപ്പോള്‍. പാഠപുസ്തകങ്ങള്‍ക്കും പഠനോപകരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും തുടങ്ങി എല്ലാത്തിനും തീവിലയേറിയ കാലത്തെ പഠനം ഭരമായി മാറുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരം ഉയരാത്തതിനാല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ ട്യൂഷന്‍ കൂടി ഏര്‍പ്പെടുത്തേണ്ടിവരുമ്പോള്‍ ചെലവും പരിശ്രമവും ഇരട്ടിക്കുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നല്‍കാനുള്ള ശ്രമമാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്. പാഠപുസ്തകങ്ങള്‍ കൃത്യമായി എത്തിക്കുക എന്നത് ഒരുകാലത്തും നടക്കുന്നില്ല. കഴിഞ്ഞ കലാലയ വര്‍ഷത്തിന്റെ അവസാനകാലത്തും പല ക്ലാസ്സുകളിലെയും പുസ്തകങ്ങള്‍ സ്‌കൂളികളില്‍ എത്തിയില്ല.

പുതിയ പ്രതീക്ഷകളും പുതിയ പാഠങ്ങളുമായി വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികള്‍ക്ക് സമാധാനപരമായ വിദ്യാലയാന്തരീക്ഷം നല്‍കാന്‍ കഴിയണം. അതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരും എല്ലാം ഒത്തുചേരണം. പുസ്തകങ്ങളില്ല, സൗകര്യങ്ങളില്ല എന്നൊക്കെയുള്ള പേരില്‍ സമരങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ വേദികളാകുന്ന പതിവുകാഴ്ചകളില്‍ നിന്നുമാറ്റമുണ്ടാകണം. ഇത്തരം പ്രശ്‌നങ്ങളൊന്നും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

പുതിയ കലാലയ വര്‍ഷത്തില്‍ ആദ്യമായി സ്‌കൂളിലെത്തിയത് മൂന്നര ലക്ഷത്തോളം കുട്ടികളാണ്. അവരുടെ സന്തോഷവും പ്രതീക്ഷകളും പരിരക്ഷിക്കപ്പെടണം. അതിനായി സ്‌കൂളിനെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുക്കിയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന പുതിയ പാഠങ്ങള്‍ നന്മയുടേതായിരിക്കണം. കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത് അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നുമാണ്.

അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പെരുമാറ്റചട്ടം വേണമെന്ന് പറയുന്നവരുണ്ട്. കുട്ടികള്‍ അധ്യാപകരെ ഭീതിയോടെ നോക്കിയിരുന്ന കാലം ഇന്നില്ല. വടിയുമായി ക്ലാസ്സ് മുറിയിലെത്തുന്ന അധ്യാപകരും ഇന്നില്ല. വിദ്യാര്‍ത്ഥിയെ തല്ലിയാല്‍ അധ്യാപകന്‍ കോടതികയറേണ്ടിവരുന്ന കാലമാണിത്. വടിയെടുത്ത് ഭീഷണിപ്പെടുത്തി പഠിപ്പിക്കുക എന്നത് ഒഴിവാക്കണമെന്നതാണ് സര്‍ക്കാരും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുസൃതി കാട്ടുന്ന കുട്ടികളെ ക്ലാസ്മുറിക്ക് വെളിയില്‍ നിര്‍ത്തുന്ന, ചെവിക്കുപിടിച്ച് തിരുമ്മുന്ന, കാര്‍ക്കശ്യം നിറഞ്ഞ ശിക്ഷകള്‍ ഇപ്പോഴില്ല. അതിന്റെ ആവശ്യവുമില്ല. പകരം, കുട്ടികളോടൊപ്പം ചേര്‍ന്ന് അവരെ സ്‌നേഹിച്ചും അംഗീകരിച്ചും പഠിപ്പിച്ചും നീങ്ങുന്ന അധ്യാപകരാണ് ഉണ്ടാകേണ്ടത്. അവരെ അഭിനന്ദിക്കുന്ന ക്ലാസ്ടീച്ചര്‍. അവരുടെ പഠനമികവുകളെ അനുമോദിക്കുന്ന ചടങ്ങുകള്‍. ചെറിയ തെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കി നേര്‍വഴിക്കുനയിക്കുന്ന ഉപദേശങ്ങള്‍. അതൊക്കെയാണ് ആവശ്യം.

മുന്‍പ് വിദ്യാലയ വര്‍ഷം തുടങ്ങുമ്പോള്‍ ഇന്നത്തെതുപോലെയുള്ള ചെലവുണ്ടായിരുന്നില്ല. ഇന്ന് വിദ്യാഭ്യാസത്തിന്റെ നിലവാരം മാറിയെന്നു പറയുന്നതിനൊപ്പം ചെലവിലും വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു. അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പലകാര്യങ്ങളിലുമെന്നപോലെ വിപണി ഇതിനെയും ഉത്സവമാക്കുന്നു. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവും വേഗം വീഴുന്നത് കുട്ടികളാണല്ലോ. പണ്ട് ഉടുപ്പിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നവയായിരുന്നു സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍. എന്നാലിപ്പോള്‍ കുട്ടികളുടെ പുറത്തുതൂങ്ങുന്ന വലിയ ഭാരമായി അത് മാറിയിരിക്കുന്നു. മഴയെ ഭയക്കാതെ സ്‌കൂളില്‍ പോയിരുന്നവര്‍ക്കിന്ന് മഴക്കോട്ടും മുന്തിയ കുടയുമില്ലാതെ സ്‌കൂളിലെത്താന്‍ കഴിയില്ല. വിപണിയുടെ പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊപ്പം നമ്മുടെ ചിട്ടകളും രൂപപ്പെടുത്തേണ്ടി വരുന്നു.

വിവിധതരത്തിലുള്ള ബാഗുകളും കുടകളും ഓരോവര്‍ഷവും വിപണിയിലെത്തുന്നു. അവയുടെ പരസ്യത്തില്‍ വീണുപോകുന്ന കുട്ടികള്‍ അത് വേണമെന്നു വാശിപിടിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അതൊന്നും വാങ്ങി നല്‍കാതിരിക്കാനാകുന്നില്ല. കുടകള്‍, നോട്ടുബുക്കുകള്‍ തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും തീവിലയാണ് വിപണിയില്‍. തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കടം വാങ്ങിയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഓരോ സ്‌കൂള്‍ കാലം ആരംഭിക്കുമ്പോഴും വാങ്ങുന്ന കടം കൊടുത്തു തീര്‍ക്കുമ്പോഴേക്കും അടുത്ത സ്‌കൂള്‍കാലമെത്തും. തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് ഒട്ടും താഴെയായി കാണാന്‍ ആഗ്രഹിക്കാത്തതുകൊണ്ടുതന്നെ ഈ സമയത്തു കീശ ചോര്‍ന്നുപോകുന്നത് ആരും അത്ര കാര്യമായെടുക്കാറില്ല. ഈ മനഃസ്ഥിതിയെ നന്നായി മുതലെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളുടെ മനസ്സിലേക്കു പരസ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ബ്രാന്റുകളുമാണ് എല്ലാ സ്‌കൂള്‍ തുറപ്പുകാലത്തും നേട്ടംകൊയ്യുന്നത്.

ഭാരം ചുമപ്പിക്കുന്നതില്‍ മിടുക്കന്മാര്‍ സ്വകാര്യസ്‌കൂളുകളാണ്. മാതാപിതാക്കളുടെ തോളിലേക്കു സാമ്പത്തിക ബാധ്യതയുടെയും കുട്ടികളുടെ ചുമലിലേക്കു സ്‌കൂള്‍ ബാഗിന്റെയും താങ്ങാനാകാത്ത ഭാരമാണു പല സ്‌കൂളുകളും ചൊരിയുന്നത്. ഫീസുകള്‍ പലവിധലാണ് പല സ്‌കൂളുകളും വാങ്ങുന്നത്. ആനിവേഴ്‌സറി ഫീ, എസ്റ്റാബ്ലിഷ്‌മെന്റ് ഫീ, ലൈബ്രറി, സ്‌പോര്‍ട്‌സ്, വിനോദയാത്ര, പ്രത്യേക ട്യൂഷന്‍ ഫീ തുടങ്ങിയ പലവിധ പേരുകളിലായി വന്‍തുക മിക്കസ്‌കൂളുകളും അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഈടാക്കുന്നു. ടേം ഫീ ഇതിനുപുറമെ മൂന്നോനാലോ തവണയായാണു വാങ്ങുക. സ്മാര്‍ട് ക്ലാസ് റൂമുകള്‍ സര്‍വസാധാരണമായതോടെ ഈ സൗകര്യമുള്ള സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക ഫീസും ഈടാക്കുന്നുണ്ട്.

പഴയ തലമുറ സ്‌കൂളിലേക്ക് പോയിരുന്നത് സ്‌കൂള്‍ ബസ്സുകളിലായിരുന്നില്ല. ഇന്ന് വീട്ടുമുറ്റത്തു വന്നുനില്‍ക്കുന്ന സ്‌കൂള്‍ ബസ്സില്‍ കയറി സ്‌കൂളിലെത്തുകയും സ്‌കൂള്‍ മുറ്റത്തു നിന്ന് ബസ്സില്‍ കയറി വീട്ടിലെത്തുകയും ചെയ്യുന്ന കുട്ടികളാണുള്ളത്. സ്‌കൂളിനും വീടിനുമിടയില്‍ അവര്‍ക്ക് ലോകങ്ങളില്ലാതാകുന്നു. എല്ലായിടത്തും പിരുമുറുക്കമാണ്. സ്‌കൂളിലേക്കു പോകണമെങ്കില്‍ കഴുത്തില്‍ ടൈ മുറുക്കികെട്ടണം. വീട്ടിലെത്തിയാലും ആ പിരിമുറുക്കത്തിന് ഒട്ടും അയവുണ്ടാകുന്നില്ല. പഠനം പുസ്തകത്തിലുള്ളത് മനപ്പാഠമാക്കുന്ന യാന്ത്രികമായ ഒരു പ്രവൃത്തിമാത്രമായിമാറുന്നു. അടവെച്ച് വിരിയുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമുണ്ടാകുന്ന കാലം.

മുന്‍പ് സ്‌കൂളില്‍ പോയിരുന്നതും വലിയ ആഘോഷത്തോടെയാണ്. അതില്‍ നിന്നെല്ലാം ധാരാളം പഠിക്കാനുമുണ്ടായിരുന്നു. അറിവ് പുസ്തകത്തില്‍നിന്നു മാത്രമല്ല ലഭിക്കുന്നത്. സ്‌കൂളിലേക്കുള്ള യാത്രകളും വലിയ അറിവ് സമ്മാനിക്കുമായിരുന്നു. മരങ്ങളെയും പക്ഷികളെയും മണ്ണിനെയും വെള്ളത്തെയുമറിഞ്ഞുള്ള യാത്ര ഏറെ സന്തോഷകരമായിരുന്നു. ഇന്നിപ്പോള്‍ വീട്ടില്‍നിന്ന് കാല്‍നടയായി പ്രകൃതിയെ അറിഞ്ഞ് സ്‌കൂളിലെത്തുന്ന കുട്ടികളില്ല. സ്‌കൂളിലെ പാഠങ്ങളില്‍ മാത്രം ശ്രദ്ധിച്ച് പുസ്തകപ്പുഴുക്കളായി മാറുന്നവരാണിന്നത്തെ കുട്ടികള്‍.

സങ്കീര്‍ണമായ പുതിയ കാലത്ത് കുട്ടികളും പലതരത്തില്‍ വഴിതെറ്റുന്നു. പ്രലോഭനങ്ങളും സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗവുമെല്ലാം കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നുണ്ട്. അതിലൊക്കെ ഉപരി വീട്ടിലെ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പുതിയ കാലം പ്രശ്‌നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും മറ്റ് പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു. അതവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് വേണ്ടത്.

മുന്നിലുള്ള പല വഴികളില്‍ ഏറ്റവും ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം വിദ്യാലയത്തിലെയും വീടുകളിലെയും അന്തരീക്ഷം. ഭാവിയെ നയിക്കേണ്ട തലമുറയെയാണ് കുട്ടികളിലൂടെ കാണുന്നത്. അവര്‍ക്കായി പാഠ്യപദ്ധതി തയ്യാറാക്കുമ്പോഴും പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അല്‍പ്പം പിഴച്ചുപോയാല്‍ ഒരു തലമുറ തന്നെ ഇല്ലാതായിപ്പോകുമെന്ന വലിയ ദുരന്തത്തിലേക്കാകും വാതില്‍ തുറക്കുന്നത്. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പുതിയ വിദ്യഭ്യാസ മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്. പരിഷ്‌കരണം നല്ലതാണ്. പാഠ്യപദ്ധതതി ചുവപ്പിക്കാനുള്ളതാകരുത് പരിഷ്‌കരണം.

എല്ലാമേഖലയിലുമുണ്ടാകുമെന്ന് ആശങ്കപ്പെടുന്ന സിപിഎമ്മിന്റെ സെല്‍ഭരണത്തിന് വിദ്യാഭ്യാസ മേഖല വിധേയമാകില്ലെന്ന് പ്രതീക്ഷിക്കാം. കാരണം പുതിയ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള ആളാണല്ലോ. വിദ്യാഭ്യാസം കച്ചവടമല്ലെന്ന അദ്ദേഹത്തിന്റെ നിലപാടിലും പ്രതീക്ഷയേറെയാണ്.

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും മധുരതരമായി ഓര്‍ത്തിരിക്കുന്നത് വിദ്യാലയ ജീവിതക്കാലമാണ്. അതില്‍ സ്‌കൂള്‍ കാലമാണ് ഏറ്റവും പ്രധാനം. സ്‌കൂള്‍ പഠനകാലത്താണ് ഓരോരുത്തരുടെയും വ്യക്തിത്വം രൂപപ്പെടുന്നത്. ഇന്നത്തെപോലെ കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ ഇത്രത്തോളം നമ്മുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാക്രമണം നടത്തിയിട്ടില്ലാത്ത കാലത്ത് സ്‌കൂളില്‍ പോയി പഠിച്ചിരുന്നവരുടെ ഓര്‍മ്മകളാണ് ഏറ്റവും രസകരം.

പ്രമുഖ സാഹിത്യപ്രതിഭകളായ എംടിയും സി.രാധാകൃഷ്ണനും എം.മുകുന്ദനുമെല്ലാം തങ്ങളുടെ സ്‌കൂള്‍കാലത്തെ കുറിച്ച് രസകരമായി എഴുതിയിട്ടുണ്ട്. പഴയ തലമുറയിലെ പലരും അത്തരം കഥകള്‍ ഇപ്പോഴും അയവിറക്കുന്നു. ഒരുപക്ഷേ, ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഭാവിയില്‍ സാധിക്കാത്ത കാര്യവും അതാകും. ഓര്‍ത്തുവെയ്‌ക്കാന്‍ ഓര്‍മ്മകളില്ലാത്ത കുട്ടികളാണ് വളര്‍ന്നുവരുന്നതെന്ന ദുഃഖസത്യം നാമറിയുന്നു. നല്ല ജീവിതം കരുപ്പിടിപ്പിക്കുന്നതിന് നല്ല ഓര്‍മ്മകള്‍ക്കുള്ള സ്ഥാനം വിസ്മരിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെസി വേണുഗോപാലിന് ഊഷ്മള ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പുതിയ വാര്‍ത്തകള്‍

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.