ന്യൂദല്‍ഹി: ഭീകരരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും ഔദ്യോഗിക ഏജന്‍സികള്‍ മുഖേന കൈമാറുന്നതിന് ഭാരതവും അമേരിക്കയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷിയും അമേരിക്കന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് കരാറുകള്‍.
ധാരണാപത്രപ്രകാരം ആഭ്യന്തര നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തില്‍ ഭീകരതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുകൂട്ടര്‍ക്കും ലഭ്യമാക്കും.
ഊര്‍ജ്ജ സുരക്ഷിതത്വം, ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ഭാരതവും അമേരിക്കയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
















