പട്ന: ബിഹാറില്‍ മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് രാജ്ദേവ് രഞ്ജനെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍, ആര്‍ജെഡി മുന്‍ എം.പി ഷഹാബുദീന്റെ മുഖ്യ അനുയായി പിടിയില്‍.
ലാദ്ദന് മിയാന്‍ എന്നയാളാണ് പിടിയിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചു പേര് അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം 13നാണ് സിവാന്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് രാജ്ദേവ് വെടിയേറ്റു മരിച്ചത്. ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ബ്യുറോ ചീഫ് ആയിരുന്നു 42കാരനായ രാജ്ദേവ് .
ഷാര്‍പ് ഷൂട്ടറായ റോഹിത് കുമാര്‍ ആയിരുന്നു രഞ്ജനെ വെടിവച്ചത്. തന്നെ ലാദ്ദന് വാടക കൊലയാളിയായി അയച്ചതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.
















