Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിരിച്ചും കരഞ്ഞും കുട്ടിക്കൂട്ടം സ്‌കൂളുകളിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:40 am IST
in Kollam

കൊല്ലം: കരഞ്ഞും ചിരിച്ചും കൂട്ടികൂട്ടം സ്‌കൂളുകളിലെത്തി. ഇനി പഠനകാലം. പുത്തനുടുപ്പിട്ട് തോളില്‍ പുസ്തകസഞ്ചിയുമായി കുരുന്നുകള്‍ വിദ്യയുടെ ഉപാസകരാകാന്‍ സരസ്വതീക്ഷേത്രത്തിലെത്തി. ഇനി ഗുരുമുഖത്തു നിന്നുള്ള അറിവിലൂടെ ലോകത്തെ പഠിച്ച് ജീവിതയാത്രക്കുള്ള നീണ്ട തപസ്.

ജില്ലയിലെ മുഴുവന്‍ എല്‍പി വിദ്യാലയങ്ങളും പുതിയ തലമുറയെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങിയിരുന്നു. സ്വകാര്യവിദ്യാലയങ്ങളെ വെല്ലുന്നവിധം ഒരുക്കങ്ങളും സജ്ജീകരണങ്ങളുമായിരുന്നു സര്‍ക്കാര്‍ വിദ്യാലയങ്ങളിലും. അമ്മമാരുടെ ഒക്കത്തേറി തന്നെയായിരുന്നു കൊച്ചുകുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂളില്‍ എത്തിയത്. കളിയും ചിരിയും തമാശയുമായി നല്ലൊരുഭാഗം സ്‌കൂളുമായി പൊരുത്തപ്പെട്ടപ്പോള്‍ പ്രതിഷേധിച്ചവരും ഏറെയാണ്. അധ്യാപകര്‍ മധുരം നല്‍കിയും ബലൂണ്‍ നല്‍കിയും കുട്ടികളെ കയ്യിലെടുത്തു. പിടിഎ, പഞ്ചായത്ത്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്‌കൂളുകള്‍. വിദ്യാര്‍ത്ഥിസംഘടനകളും അവരുടെതായ രീതിയില്‍ പുത്തന്‍ കൂട്ടുകാര്‍ക്ക് സ്വാഗതമേകി.

റവന്യൂ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം രാവിലെ 9.30ന് കടയ്‌ക്കല്‍ ഗവ.വിഎച്ച്എസ്എസില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.സുബ്ബലാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.രാജേന്ദ്രപ്രസാദ് സന്ദേശം നല്‍കി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ പഠനോപകരണങ്ങള്‍ നല്‍കി കുട്ടികളെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ ഉപഹാരം നല്‍കി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി.ആര്‍.പുഷ്‌കരന്‍, കടയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.ബാബുക്കുട്ടന്‍, ഡിപിഒ (എസ്എസ്എ) ഡോ.എസ്.ഷാജു, ഡിഇഒ ടി.ആര്‍.ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാ’്യാസ ഉപഡയറക്ടര്‍ എസ്.വത്സല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ഷിയാദ്ഖാന്‍ നന്ദിയും പറഞ്ഞു.

അര്‍ബന്‍ ഐസിഡിഎസ് പ്രോജക്ടില്‍ 25 അങ്കണവാടികളിലെ പ്രവേശനോത്സവം ടി.എം.വര്‍ഗീസ് ഹാളില്‍ നടന്നു. പൂര്‍വവിദ്യാര്‍ഥി സംഗമം, വിരമിച്ച ജീവനക്കാരെ ആദരിക്കല്‍, സെമിനാര്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രദര്‍ശനവും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.

പത്തനാപുരം: മേലില ഗവ. യു.പി സ്‌കൂളിന്റെ പ്രവേശനോല്‍സവം ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.രേണുക നിര്‍വഹിച്ചു പിടിഎ പ്രസിഡന്റ് എസ്.അനില്‍കുമാറിന്റെ അദ്യക്ഷതയില്‍ പ്രധാന അദ്ധ്യാപിക നസീമ സ്വാഗതം പറഞ്ഞു. മേലില സര്‍വീസ് സഹകരണ സംഘം സ്‌പോണ്‍സര്‍ ചെയ്ത ഉപഹാരവിതരണം ബാങ്ക് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ ശോഭനകുമാരി, പിടിഎ അംഗങ്ങളായ ടി.ഗിരീഷ് കുമാര്‍, ബി.ഉണ്ണികൃഷ്ണന്‍, പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. അക്ഷരദീപം തെളിയിക്കല്‍ സീനിയര്‍ അസിസ്റ്റന്റ് ഗിരിജാകുമാരി നിര്‍വഹിച്ചു .

കൊട്ടാരക്കര: ആരതി ഉഴിഞ്ഞ് തിലകം ചാര്‍ത്തി മധുരം നല്‍കി വിദ്യാനികേതന്‍ പ്രവേശോനോത്സവം. പുത്തന്‍ കൂട്ടുകാരെ സ്വീകരിക്കാന്‍ ആരതിയുമായി കാത്തുനില്‍ക്കുന്ന ചേച്ചിമാരെ കണ്ട് സന്തോഷത്തോടെയാണ് കുരുന്നുകള്‍ തങ്ങളുടെ വിദ്യാലയജീവിതത്തിന് ഹരിശ്രീ കുറിക്കാന്‍ എത്തിയത്. അതുകൊണ്ട് തന്നെ കൂട്ടക്കരച്ചിലുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. വിദ്യാനികേതന്‍ സ്‌കൂളുകളാണ് ഭാരതീയ രീതിയില്‍ കുട്ടികള്‍ക്ക് സ്വാഗതമോതി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്. നവാഗതര്‍ക്ക് മാത്രമല്ല സ്‌കൂളിലേക്ക് എത്തുന്ന എല്ലാ കുട്ടികള്‍ക്കും വിദ്യാലയപുതുവര്‍ഷത്തിന് ഐശ്വര്യ തുടക്കം ലഭിക്കാന്‍ ആരതി ഉഴിഞ്ഞാണ് വരവേല്‍ക്കുന്നത്. കരീപ്ര സരസ്വതിവിദ്യാനികേതനില്‍ നടന്ന പ്രവേശനോത്സവം വിദ്യാനികേതന്‍ ജില്ലാസെക്രട്ടറി സി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

വിദ്യലസമിതി പ്രസിഡന്റ് അജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജനാര്‍ദ്ദനന്‍പിള്ള, അദ്ധ്യാപകരായ ഗീതാമണി, ഗീതാകുമാരി, രജ്ഞിനി എന്നിവര്‍ സംസാരിച്ചു. പുത്തൂര്‍ ശ്രീഹരി വിദ്യാനികേതനിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ സമിതി സെക്രട്ടറി ബി.ഷൈലേന്ദ്രന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ പ്രകാശ് അദ്ധ്യക്ഷനായിരുന്നു. കെ.ആര്‍. വിജയമ്മ, ഷിബു ലാല്‍, എം.മനു, രാജേഷ് എന്നിവര്‍ സംസാരിച്ചു.

പുനലൂര്‍: കരഞ്ഞും പിണങ്ങിയും കുരുന്നുകള്‍ പ്രതിഷേധിച്ചപ്പോള്‍ അധ്യാപകര്‍ വലഞ്ഞു. പ്രവേശനോത്സവത്തിലാണ് ഇത്തരം കാഴ്ചകള്‍ ദൃശ്യമായത്. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടികളെ ക്ലാസുകളിലേക്ക് അയച്ചപ്പോഴാണ് കുട്ടികളുടെ കരച്ചില്‍ അണപൊട്ടിയത്. ഉറക്കെ നിലവിളിച്ചവരും അധ്യാപകരോടു ദേഷ്യം കാണിച്ചവരും സ്‌കൂളുകളില പ്രവേശനോത്സവം ഗംഭീരമാക്കി. പലപ്പോഴും കുരുന്നുകളെ ആശ്വസിപ്പിക്കാന്‍പോലും കഴിയാതെ അധ്യാപകരും വലഞ്ഞു. ഒടുവില്‍ പിടിവാശി ഉപേക്ഷിച്ച് കളിപ്പാട്ടങ്ങളുമായി കുരുന്നുകള്‍ ചങ്ങാത്തം കൂടി. പുനലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

തൊളിക്കോട് ഗവ.എള്‍പി സ്‌കൂള്‍, പുനലൂര്‍ ടൗണ്‍ എല്‍പി എസ് എന്നിവിടങ്ങളില്‍ നടന്ന പ്രവേശനോത്സവവും നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ ഘോഷയാത്ര സംഘടിപ്പിച്ചും ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവേശനോത്സവം നടത്തിയത്.

വിവിധ സ്‌കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ പൊതുപ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരുമെല്ലാം അണിനിരന്നു. നൂറുകണക്കിന് രക്ഷിതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.