ചെങ്ങന്നൂര്‍: മകന്റെ വെടിയെറ്റു മരിച്ച പ്രവാസി മലയാളി ജോയ് ജോണിന്റെ ശരീരം വെട്ടിമുറിക്കുവാന്‍ ഉപയോഗിച്ചു എന്നു കരുതുന്ന വെട്ടുകത്തി പോലീസ് കണ്ടെടുത്തു. കോട്ടയം പള്ളം മേലേടത്ത് ചാക്കോയുടെ വീടിന്റെ പുരയിടത്തില്‍നിന്നും കഴിഞ്ഞ ദിവസംവൈകിട്ടാണ് കത്തികണ്ടെത്തിയത്. പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നിന് സംസ്‌ക്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പെട്ടിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തേടുക്കാതെയാണ് സംസ്‌ക്കരിച്ചത്. ഇന്നലെ പ്രതി ഷെറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ചെങ്ങന്നൂര്‍ സിഐ: ജെ. അജയ്‌നാഥ് കോടതില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ശരീരവേദനയും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന ഷെറിനെ മാവേലിക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
















