വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്താഴ്ചത്തെ സന്ദര്‍ശനം വിജയകരമാക്കാന്‍ പ്രത്യേക താല്‍പര്യം എടുക്കുന്നതായി അമേരിയ്‌ക്ക. ഏറെ പ്രതീക്ഷയോടെയാണ് അമേരിക്ക കാത്തിരിയ്‌ക്കുന്നത്. വളരെ വിജയകരമായ ഒരു സന്ദര്‍ശനമായിരിക്കുമിതെന്നാണ് പ്രതീക്ഷ, അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
പ്രാദേശിക വിഷയം മുതല്‍ രാജ്യാന്തര വിഷയം വരെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേവലം ഉഭയകക്ഷി ചര്‍ച്ച മാത്രമായി മോദിയുടെ സന്ദര്‍ശനം ചുരുങ്ങില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അടുത്താഴ്ച ആരംഭിക്കുന്ന പഞ്ചരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി അമേരിയ്‌ക്കയിലെത്തുന്നത്. ജൂണ്‍ നാലിന് അഫ്ഗാനിസ്ഥാനിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. പിറ്റേദിവസം അദ്ദേഹം ഖത്തറിലേക്ക് പോകും. പിന്നീട് സ്വിറ്റ്‌സര്‍ലന്റിലേക്ക്. ജൂണ്‍ ഏഴ്, എട്ട് തീയതികളിലാണ് അമേരിയ്‌ക്കന്‍ സന്ദര്‍ശനം. അടുത്ത വ്യാഴാഴ്ച മോദി അമേരിയ്‌ക്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ജൂണ്‍ പത്തിന് ഭാരതത്തിലേക്കുളള യാത്രയ്‌ക്ക് മുമ്പ് മെക്‌സിക്കോയും സന്ദര്‍ശിയ്‌ക്കും.
2005ന് ശേഷം ഇതാദ്യമായാണ് ഒരു രാഷ്‌ട്രത്തലവന്‍ അമേരിയ്‌ക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.
















