കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂരിലെ അമ്മാറക്കല്ലിനടുത്ത് സ്ഥിതി ചെയ്യുന്ന കൂത്തമ്പലവും കൂത്തും ഭക്തജനങ്ങള്‍ക്ക് വേറിട്ട അനുഭവമാകുന്നു. വിശാഖം നാള്‍ മുതലാണ് മത്തവിലാസം കൂത്ത് ആരംഭിക്കുന്നതെങ്കിലും തിരുവോണ ആരാധനമുതലാണ് പൂര്‍ണരൂപത്തിലാകുന്നത്. തിരുവോണം മുതല്‍ ആയില്യം വരെ അംഗുലിയാങ്കം കൂത്തും പാഠകവും നടക്കും. കൂത്തിന് വരുന്ന നമ്പ്യാരാണ് പാഠകം നടത്തുന്നത്. അത്തം നാളില്‍ കൂത്ത് അവസാനിക്കും. ഏറെ അധികം കാണപ്പെടാതെ അവതരിപ്പിക്കപ്പെടുന്ന മത്തവിലാസം കൂത്ത് ഐശ്വര്യം, സന്താനലാഭം എന്നിവയ്‌ക്കായാണ് വഴിപാട് നടത്തുന്നത്. മാണി കുടുംബത്തിനാണ് കൊട്ടിയൂരില്‍ കൂത്ത് നടത്താനുള്ള അവകാശം. അക്കരെ സന്നിധിയിലെത്തുന്ന ആയിരക്കണക്കിന് ഭക്തരാണ് കൂത്ത് വഴിപാട് കഴിക്കുന്നത്. വഴിപാട് കഴിക്കുന്നവര്‍ക്ക് പ്രസാദവും നല്‍കുന്നു.
????????????????????????????????????
















