ബെംഗളൂരു: ഭാരതം സ്വന്തമായി വികസിപ്പിച്ച പരിശീലന വിമാനം ബിടിഎ (ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ്) വിജകരമായി പരീക്ഷിച്ചു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് വിമാനം നിര്‍മ്മിച്ചത്. ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍ പറത്തിയത് ഗ്രൂപ്പ് ക്യാപ്ടനും എച്ച്എഎല്‍ ചീഫ് പൈലറ്റുമായ ക്യാപ്ടന് സു്രബഹ്മണ്യനാണ്.
അരമണിക്കൂര്‍ നീണ്ട ട്രയല്‍ വിജയകരമായി. രാവിലെ 8.20ന് പറന്നുയര്‍ന്ന വിമാനം 8.50ന് ലാന്‍ഡ് ചെയ്തു. ആദ്യ ദൗത്യത്തില്‍ വിമാനം കൊണ്ട് അഭ്യാസപ്രകടനങ്ങള്‍ ഒന്നും നടത്തിയില്ല. വിമാനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. വ്യോമസേനയ്ക്ക് ഉടന്‍ തന്നെ 70 പരിശീലന വിമാനങ്ങളാണ് വേണ്ടിവരിക.
















