ന്യൂദല്‍ഹി: സ്‌കില്‍ ഇന്ത്യ ദൗത്യത്തിലൂടെ 2015-16ല്‍ 1.04 കോടി യുവജനങ്ങള്‍ക്ക് നൈപുണ്യവികസന പരിശീനം നല്‍കിയെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36.8 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ്‌യോജന പ്രകാരം 20 ലക്ഷത്തിലേറെ പേര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള ശാഖയില്‍ നൈപുണ്യ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരില്‍ 40 ശതമാനത്തോളം പേര്‍ വനിതകളാണ്. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് രാജ്യത്തെ ഐടിഐകളുടെഎണ്ണം 10,750ല്‍ നിന്ന് 13,105 ആയി ഉയര്‍ന്നു. ഇക്കൊല്ലം സപ്തംബറോടെ ഇത് 18,000 വരെ ആകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
















