Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സ ലഭിക്കാതെ ഗര്‍ഭിണികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 12:21 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സയ്‌ക്ക് വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം ഗര്‍ഭിണികള്‍ വലയുന്നു. ചികിത്സക്കായി സ്വകാര്യാശുപത്രികളെയോ ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവയെയോ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. പ്രസവ ചികിത്സക്ക് മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന ആശുപത്രിയായിരുന്നു ഇത്.

കഴിഞ്ഞ രണ്ടാഴ്ചയായി വേണ്ടത്ര ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. പേരിനൊരു ഡോക്ടര്‍ മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ 14ന് പ്രസവചികിത്സയ്‌ക്കെത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും പ്രസവമുറിയില്‍ ഇവിടെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന പ്രസവവാര്‍ഡും പ്രസവചികിത്സാ വിഭാഗവും കഴിഞ്ഞയാഴ്ചയാണ് തുറന്നത്. മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ഡോക്ടര്‍ അന്നുമുതലെ ലീവില്‍ പോയിരുന്നു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിസഹരണ സമരം അവസാനിപ്പിച്ച് കഴിഞ്ഞ 23നാണ് ആശുപത്രിയിലെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമായത്. എന്നാല്‍ പ്രസവചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം ഒന്നായി ചുരുങ്ങി. ദിവസം 20 ഓളം യുവതികള്‍ പ്രസവചികിത്സയ്‌ക്കും നൂറോളം സ്ത്രീകള്‍ മറ്റു ചികിത്സയ്‌ക്കും ആശ്രയിക്കുന്ന പ്രസവചികിത്സാ വിഭാഗമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പ് പ്രമോഷന്‍ ട്രാന്‍സ്ഫര്‍ ലഭിച്ച മറ്റൊരു ഡോക്ടര്‍ ഈ മാസം 14 വരെയും രോഗികളെ ആശുപത്രിയിലും വീട്ടിലും ചികിത്സിച്ചിരുന്നു. പ്രമോഷനാണെന്നും ഈ മാസം താലൂക്ക് ആശുപത്രിയില്‍ നിന്നും പോകുമെന്നും രോഗികളെ അറിയിച്ചിരുന്നില്ല. ചികിത്സയിലുള്ള രോഗികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ട്രാന്‍സ്ഫറായിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.

പല രോഗികളും നിലവിലുള്ള പ്രസവചികിത്സ വിദഗ്ധയുടെ ചികിത്സ തേടിയിരിക്കുകയാണ്. ലീവെടുത്തു നില്‍ക്കുന്ന ഡോക്ടറുടേയും ട്രാന്‍സ്ഫറായി പോയ ഡോക്ടറുടെയും എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഡോക്ടര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. വളരെ കാര്യക്ഷമമായ ചികിത്സ ലഭിക്കേണ്ടുന്ന പ്രസവചികിത്സാ വിഭാഗത്തിലെ പോരായ്‌മകള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.