Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുറ്റിങ്ങല്‍ ദുരന്തം: കേന്ദ്രകമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 12:16 pm IST
in Kollam

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ അംഗങ്ങള്‍ പരവൂരിലെത്തി തെളിവെടുപ്പ് തുടങ്ങി.

ചെന്നെയിലെ എക്‌സ്‌പ്ലോസീസ് ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ.എ.കെ.യാദവിന്റെ നേതൃത്വത്തിലുള്ള 26 അംഗസംഘമാണ് തെളിവെടുപ്പിന് എത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിലെത്തിയ സംഘം ആദ്യം വിശദമായ സ്ഥലപരിശോധനയാണ് നടത്തിയത്. ക്ഷേത്രവും ക്ഷേത്രപരിസരപ്രദേശങ്ങളും പരിസരത്തെ വീടുകളും സന്ദര്‍ശിച്ചു. തുടര്‍ന്ന് അപകടം മൂലം തകര്‍ന്ന പരിസരത്തെ വീടുകളും കമ്പത്തറയും വെടിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലങ്ങളും എല്ലാം അളന്നു തിട്ടപ്പെടുത്തി. കൂടാതെ ക്ഷേത്രപരിസരത്തെ താമസക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പരവൂര്‍ മുന്‍സിപ്പാലിറ്റി ഓഫീസില്‍ എത്തിയ സംഘം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് തെളിവെടുപ്പ് ആരംഭിച്ചു. കമ്മീഷനില്‍ ഡോ. എ.കെ. യാദവിനെ കൂടാതെ ഹൈദ്രാബാദ് എക്‌സ്‌പ്ലോസിസ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍, റിട്ട. ജോയിന്റ് കണ്‍ട്രോളര്‍ ജി.എം.റെഡ്ഡി, കൊല്ലം ടികെഎം കോളേജിലെ എന്‍ജിനീയറിംഗ് മേധാവി ഡോ.കെ.വി.രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 26 പേരാണ് കമ്മീഷന്‍ അംഗങ്ങള്‍. വെടിക്കെട്ട് അപകടം ഉണ്ടാകാനുള്ള കാരണങ്ങള്‍, ദുരന്തത്തിന് വഴിവച്ച ഉദ്യോഗസ്ഥതലത്തിലെ വീഴ്ച എന്നിവ കണ്ടെത്തുകയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിവിധികള്‍ തേടുകയുമാണ് ലക്ഷ്യമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ടവര്‍ കൂടാതെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുള്ള 43 പേര്‍ക്ക് കമ്മീഷന് മുന്നില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും റിമാന്‍ഡില്‍ കഴിയുന്ന ക്ഷേത്രഭാരവാഹികള്‍ അടക്കമുള്ളവരെ തെളിവെടുപ്പിന് ഹാജരാക്കുന്നതിന് കോടതിയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും റിമാന്റ് പ്രതികളെ കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നതിന് നിയമ തടസമില്ലെന്ന് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് മാത്രമേ ഉള്ളൂവെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശി പ്രദീപ്കുമാറില്‍ നിന്നാണ് ആദ്യ മൊഴി എടുത്തത്. തുടര്‍ന്ന് ക്ഷേത്രം കീഴ്ശാന്തി ഇടുക്കി കട്ടപ്പന സ്വദേശി അജികുമാറില്‍ നിന്നും തുടങ്ങി 25 പേരില്‍ നിന്നും മൊഴിയെടുത്തു. ഒന്നാം തീയതി വരെ പരവൂര്‍ നഗര സഭാ ഹാളിലും രണ്ടാം തീയതി മുതല്‍ കൊല്ലം ആശ്രമം ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും വച്ച് തെളിവെടുപ്പ് നടത്തുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.