പാനൂര്‍: ബിജെപി പ്രവര്‍ത്തകനും ചെണ്ടയാട് ക്വാറി വിരുദ്ധസമിതി നേതാവമായ കെ.പി.ദിനേശന് നേരെ സിപിഎം അക്രമം. അക്രമികള്‍ ഇദ്ദേഹത്തിന്റെ കൈകാലുകള്‍ തല്ലിത്തകര്‍ത്തു. പാടാന്റെതാഴെ ക്വാറി വിരുദ്ധ സമിതി ചെയര്‍മാനും ജനകീയ സമിതി ജില്ലാവൈസ് പ്രസിഡണ്ടുമായ കെപി.ദിനേശ(49)നെ ഇന്നലെ രാത്രി എട്ടുമണിയോടെ പാടാന്റെതാഴെ വെച്ച് ബൈക്ക് തടഞ്ഞു നിറത്തു അക്രമിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുളള അക്രമത്തില്‍ വലതു കാലിന്റെയും കൈയ്യുടെയും എല്ലുകള്‍ പൊട്ടിയ നിലയിലാണ്. സാരമായി പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്‌ക്ക് നല്‍കിയ ശേഷം മംഗലാപുരത്തേക്ക് മാറ്റി. സിപിഎമ്മുകാരനായ നുച്ച്യാട്ട് ചന്ദ്രന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. ദിനേശന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായി പാടാന്റെതാഴെ അനധികൃതമായി പ്രവര്‍ത്തിച്ച കരിങ്കല്‍ക്വാറികള്‍ പൂട്ടിച്ചിരുന്നു. ഇതാണ് അക്രമത്തിനു പിന്നില്ലെന്നാണ് സൂചന. ജനകീയ സമിതി നേതാവിനു നേരെ നടന്ന അക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
















