Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍എസ്പി നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 11:10 am IST
inKollam

കൊല്ലം: തെരഞ്ഞെടുപ്പിലെ അസാധാരണമായ തോല്‍വിയെ തുടര്‍ന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ആര്‍എസ്പി. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനായി പാര്‍ട്ടിയുടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്‌ക്കാനാണ് നേതാക്കളുടെ ശ്രമം. ഇത് എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കുറ്റം പറഞ്ഞ് തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍.

അതിനിടെ എല്‍ഡിഎഫില്‍ ചേക്കേറിയ കോവൂര്‍ കുഞ്ഞുമോന്റെ ചിറകിലേറി ആര്‍എസ്പി ഔദ്യോഗികപക്ഷത്ത് നിന്നും കൊഴിഞ്ഞുപോക്ക് നിര്‍ബാധം തുടരുന്നതായാണ് സൂചന. ഇതിനു തടയിടാനായി കഴിഞ്ഞ ദിവസം ആര്‍എസ്പി മുന്‍ നഗരപിതാവും പാര്‍ട്ടി നേതാവുമായ സി.രാഘവന്‍പിള്ള അനുസ്മരണം സംഘടിപ്പിച്ചിരുന്നു. സംസ്ഥാനസെക്രട്ടറിയും മുന്‍എംഎല്‍എയുമായ എ.എ.അസീസായിരുന്നു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുടെ പ്രതിസന്ധികള്‍ വിശകലനം ചെയ്ത് സംസാരിച്ചെങ്കിലും മുന്നണി മാറുന്നത് ചിന്തയിലില്ലെന്നും യുഡിഎഫില്‍ തന്നെ തുടരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 1957ല്‍ സമാനമായ സ്ഥിതി ആര്‍എസ്പിക്ക് സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം കരകയറിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണിത്. ലാഭം കിട്ടുമ്പോള്‍ രാഷ്‌ട്രീയസഖ്യത്തെ പുകഴ്‌ത്തുകയും നഷ്ടം വരുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്നത് ശരിയല്ലെന്നും അസീസ് ചൂണ്ടിക്കാട്ടി. ഇതിന് സി.രാഘവന്‍പിള്ളയുടെ സ്മരണകള്‍ പ്രചോദനമാണെന്ന് പിന്നീട് സംസാരിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ഫിലിപ് കെ.തോമസ്, ആര്‍.ശ്രീധരന്‍പിള്ള, കെ.സിസിലി, കോവൂര്‍ ഉല്ലാസ്, കുരീപ്പുഴ മോഹനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയും രാഘവന്‍പിള്ള അനുസ്മരണം സംഘടിപ്പിച്ചു. യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയെ നിശിതമായി വിമര്‍ശിക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളെ ആക്ഷേപമുനയില്‍ നിര്‍ത്താനും യോഗം വേദിയാക്കി. പാര്‍ട്ടി ആസ്ഥാനത്തിന്റെ മൂക്കിന് കീഴിലായി ആനന്ദവല്ലീശ്വരത്താണ് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് കൊണ്ട് ആര്‍എസ്പി എല്‍ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ പേരില്‍ യോഗം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിവിട്ട ബിജു ലക്ഷ്മികാന്തനായിരുന്നു യോഗത്തിന്റെ ഉദ്ഘാടകന്‍. മുതിര്‍ന്ന നേതാക്കളായ ശ്രീകണ്ഠന്‍നായര്‍, കടവൂര്‍ ശിവദാസന്‍, ബാബുദിവാകരന്‍, എ.വി.താമരാക്ഷന്‍ എന്നിവരെല്ലാം ആര്‍എസ്പിയില്‍ പിളര്‍പ്പുണ്ടാക്കി പുറത്തുപോയപ്പോഴെല്ലാം പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്തിയ നേതാവായിരുന്നു സി.രാഘവന്‍പിള്ളയെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാര്‍ട്ടിയുടെ ദേശീയ തീരുമാനത്തിന് വിരുദ്ധമായി പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും പാര്‍ട്ടി കൈകൊണ്ട എല്‍ഡിഎഫ് വിരുദ്ധ നിലപാടിന് ഏറ്റ തിരിച്ചടിയാണ് ആര്‍എസ്പിയുടെ സമ്പൂര്‍ണ പരാജയത്തിന് കാരണമെന്നും ആരോപിച്ചു.

ആത്മാഭിമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ആര്‍എസ്പി ലെനിനിസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫ് ശക്തിപ്പെടുത്തലാണ് വേണ്ടതെന്നും ബിജു ആവര്‍ത്തിച്ചു. മണ്ഡലം സെക്രട്ടറി രാജു മങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉത്തമന്‍, ബ്രിട്ടോ നീണ്ടകര, രാഹുല്‍ചന്ദ്രന്‍, എം.കെ.സലിം, ബിജു വടക്കേവിള, ശ്യാം എന്നിവരും സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.