ന്യൂദൽഹി: പാക്കിസ്ഥാന് ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ ഭാരതത്തിന്റെ സഹായം തേടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പാക്കിസ്ഥാന് ഏറെ പ്രധാനപ്പെട്ട സന്ദേശം കൈമാറാൻ താൻ ആഗ്രഹിക്കുന്നു, പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ ഭീകരവാദത്തെ അടിച്ചമർത്താൻ ശ്രമിക്കണം, അതിനു സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും ഭാരതത്തിന്റെ സഹായം തേടാം, ഇപ്പോൾ രാജ്യത്തിന്റെ അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം 52%മായി കുറയ്ക്കാനായി’ അദ്ദേഹം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്ത് സമാധാനം സൃഷ്ടിക്കുവാൻ പോലീസ്, അർദ്ധ സൈനിക വിഭാഗത്തിന് സാധിക്കുന്നുണ്ട്. ഈ കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയ ശേഷം മാവോയിസ്റ്റ് ആക്രമണങ്ങൾ കഴിഞ്ഞ 10 വർഷം ഉണ്ടായതിനേക്കാൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: