പാനൂര്‍: പാനൂര്‍ നഗരത്തിന്റെ ശുചീകരണത്തിനായി പാനൂര്‍ നിവാസികള്‍ ഒരു ദിവസം മാറ്റിവച്ചു. പാനൂര്‍ നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. പാനൂര്‍ ടൗണില്‍ നഗരസഭാധ്യക്ഷ കെ.വി.റംല ഉദ്ഘാടനം ചെയ്തു. സുഹറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.സുധീര്‍ കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എം.കെ.പത്മനാഭന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാര്‍, പി.കെ.ബാബു, എം.കെ.സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ.പ്രേമന്‍, ജെഎച്ച്‌ഐ സലാം, ലക്ഷ്മണന്‍, സമീര്‍ , എം.കെ.ഷമീജ എന്നിവര്‍ സംസാരിച്ചു.
പാനൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ സാഹചര്യത്തിലാണ് മഴക്കാലത്തിന് മുന്നെ ശുചീകരണ യജ്ഞവുമായി നഗരസഭ രംഗത്തിറങ്ങിയത്. വിദ്യാര്‍ത്ഥികള്‍, യുവ ജനസന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. സംഘ ശക്തിയില്‍ മണിക്കൂറുകള്‍ക്കകം നഗരം ശുചീകരിക്കപെട്ടു. ഈ രീതിയില്‍ നഗരം കാത്തു സൂക്ഷിക്കാനുള്ള നടപടിയാണ് ഇനി ആവശ്യം.
















