കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ 30 ന് ഓരോ സിആര്‍സി തലത്തിലും സമന്വയം 2016 എന്ന പേരില്‍ അധ്യാപക സംഗമം നടത്തുന്നു. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ തായത്തെരു, എളയാവൂര്, ചേലോറ, മുണ്ടേരി, ചെമ്പിലോട് സി ആര് സി കളിലെ അധ്യാപക സംഗമം യഥാക്രമം ശിക്ഷക് സദന്, കോര്പറേഷന് എളയാവൂര് ഡിവിഷന് സോണല്‍ ഓഫീസ് ഹാള്‍, കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂള്‍, മുണ്ടേരി ഗവ. ഹൈസ്കൂള്‍, എടക്കാട് ബ്ലോക്ക് ഓഫീസ് ഹാള്‍ എന്നിവിടങ്ങളിലാണ് നടക്കുക. ശിക്ഷക് സദനില്‍ നടക്കുന്ന സംഗമം ഡെപ്യൂട്ടി മേയര്‍ സി സമീര്‍ ഉദ്ഘാടനം ചെയ്യും.
പാപ്പിനിശ്ശേരി ഉപജില്ലയില്‍ ഉള്‍പ്പെടുന്ന കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, അഴീക്കോട്, നാറാത്ത്, പളളിക്കുന്ന്, പുഴാതി, സിആര്‍സി തല സംഗമം യഥാക്രമം കല്ല്യാശ്ശേരി ജൂബിലി ഹാള്‍, ആറോണ്‍ യുപി സ്കൂള്‍, അഴീക്കോട് ഹൈസ്കൂള്‍, ദേശസേവാ യു പി സ്കൂള്‍, രാധാവിലാസം യുപി സ്കൂള്‍, ജിയുപി സ്കൂള്‍, ജിയുപിഎസ് പുഴാതി എന്നിവിടങ്ങളിലും, ചിറക്കല്‍-വളപട്ടണം സിആര്‍സി തല സംഗമം ജിഎംയുപി സ്കൂള്‍ കാട്ടാമ്പളളിയിലും നടക്കും. മുഴുവന്‍ പ്രൈമറി വിഭാഗം അധ്യാപകരും അതാത് കേന്ദ്രങ്ങളില്‍ പങ്കെടുക്കണമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: