കണ്ണൂര്‍: ഈ വര്‍ഷം സിബിഎസ് 12-ാം ക്ലാസില്‍ നടത്തിയ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി കണ്ണൂര്‍ നവോദയ വിദ്യാലയം രാജ്യത്തെ നവോദയ വിദ്യാലയങ്ങളില്‍ ഒന്നാം സ്ഥാനം നേടി. കരിയാട് സ്വദേശി സുരേഷ്ബാബുവിന്റെയും നിഷയുടെയും മകനായ എസ് ശ്രീഹരി 500 ല്‍ 492 മാര്‍ക്ക് നേടിയത് വിദ്യാലയത്തിന് അഭിമാനമുണ്ടാക്കി. 47 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും ഫസ്റ്റ് ക്ലാസും 45 പേര്‍ ഡിസ്റ്റിങ്ഷനും നേടി. ചരിത്ര വിജയത്തില്‍ വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സ്റ്റാഫംഗങ്ങളെയും കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അഭിനന്ദിച്ചു.
















