സ്‌കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കുത്തി നിറച്ചാല്‍ നടപടി
ഈ അദ്ധ്യായന വര്‍ഷം മുതല്‍ വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ട്രാഫിക്ക് നിയമ ലംഘനവും, നിയമ വിരുദ്ധമായി സ്‌കൂള്‍ കുട്ടികളെ കയറ്റി കൊണ്ട് പോകുകയും ചെയ്യുന്ന ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നലെ ഉളിക്കലില്‍ പോലീസ് വിളിച്ച് ചേര്‍ത്ത രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനമായത് ഇരിട്ടി സി.ഐ ഉണ്ണികൃഷണന്‍, ഉളിക്കല്‍ അഡീഷണല്‍ എസ്.ഐ എന്‍.പത്മനാഭന്‍, എ.എസ്.ഐ കെ.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അഹമ്മദ്കുട്ടി ഹാജി അദ്ധ്യഷത വഹിച്ചു എ.സി ജയദേവന്‍ നന്ദി പറഞ്ഞു. അന്യസംസ്ഥാന തൊഴിലാൡകളും ദൂരദേശത്തുള്ളവരും വാടകക്ക് താമസിക്കുമ്പോള്‍ കെട്ടിട ഉടമ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യെണ്ടതാണെന്നും പോലീസ് അറിയിച്ചു.
















