പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് വികേന്ദ്രീകരണ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 4 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ചടങ്ങ് വൈസ് പ്രസിഡണ്ട് ടി.പി.അഷ്‌റഫിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.സജീവന്‍, പഞ്ചായത്തംഗം ജോയി ജോസഫ്, ജെഎച്ച്‌ഐ ശ്രനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















