Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കോട്-പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വന്‍ വോട്ട് ചോര്‍ച്ച : സിപിഎമ്മിനുളളില്‍ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 07:03 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്-പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ വോട്ട് കുത്തനെ കുറഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷ് കുമാറിന്റെ തോല്‍വിക്ക് വഴിവെച്ചത് പാര്‍ട്ടി ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന ഈ രണ്ട് പഞ്ചായത്തുകളിലെ വോട്ടുചോര്‍ച്ചയെന്ന കണ്ടെത്തല്‍ പാര്‍ട്ടിക്കുളളില്‍ വിവാദമാകുന്നു. വോട്ട് ചോര്‍ന്ന് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ചകള്‍ ആരംഭിച്ചു. അഴീക്കോട് മണ്ഡലത്തില്‍ വോട്ട് ചോര്‍ന്നത് സിപിഎമ്മില്‍ വരുംദിവസങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്ന് സൂചന. അഴീക്കോട് മണ്ഡലത്തില്‍ എക്കാലവും സിപിഎമ്മിന്റെ ഉരുക്കുകോട്ടയായി കണക്കാക്കുന്ന പാപ്പിനിശേരിയില്‍നിന്നു പോലും കാര്യമായ ചോര്‍ച്ചയുണ്ടായതാണ് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നത്. വോട്ട് ചോര്‍ന്ന സംബന്ധിച്ച വിവാദം അടുത്ത ദിവസം ചേരുന്ന സിപിഎം അഴീക്കോട് ഏരിയാ കമ്മിറ്റി യോഗം കലുഷിതമാക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്റെ ജന്മനാട് കൂടിയായ പാപ്പിനിശേരിയിലും ഇതിനോടു ചേര്‍ന്നുള്ള അഴീക്കോട് പഞ്ചായത്തിലുമാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പിന്നോട്ടുപോയത്. ഈ രണ്ട് പഞ്ചായത്തിലെ അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയാണ് നികേഷിന്റെ പരാജയത്തിന് വഴിവെച്ചത്. കൂത്തുപറന്പില്‍ 5 ഡിവൈഎഫ്‌ഐക്കാര്‍ മരിക്കാനിടയായ സംഭവത്തിനുത്തരവാദിയെന്ന് സിപിഎം ആരോപിച്ച എം.വി.രാഘവന്റെ മകനായ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആദ്യം തൊട്ടേ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതു കൊണ്ടുതന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വോട്ട് യുഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്തതായാണ് സൂചന. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.വി.കേശവന് രണ്ട് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴീക്കോട് പഞ്ചായത്തിലെ നീര്‍ക്കടവ് വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിച്ചുവെന്നതാണ് സിപിഎം വോട്ടുകളിലെ കുത്തനെയുളള ഇടിവ് കാണിക്കുന്നത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് പഞ്ചായത്തില്‍ സിപിഎമ്മിന് 3437 വോട്ടിന്റെ ‘ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 685 വോട്ടായി കുറഞ്ഞു. അഴീക്കോട് പഞ്ചായത്തുതന്നെയാണ് നികേഷിന്റെ വിധി നിര്‍ണയിച്ചതെന്നു പറയാം. പാപ്പിനിശേരി പഞ്ചായത്തില്‍ 2938 വോട്ടിന്റെ ‘ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ലഭിച്ചത് 1554 മാത്രം. അതോടൊപ്പം സിപിഎം ഭരിക്കുന്ന ചിറക്കല്‍ പഞ്ചായത്തില്‍നിന്ന് എല്‍ഡിഎഫിന് ലഭിച്ച ‘ഭൂരിപക്ഷം 155 മാത്രം. കഴിഞ്ഞ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 896 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ചുരുക്കത്തില്‍ സിപിഎം ശക്തി കേന്ദ്രങ്ങളിലെല്ലാം നികേഷിന് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച വോട്ടിനേക്കാള്‍ കുറവു മാത്രമേ ഇത്തവണ ലഭിച്ചിട്ടുളളൂ.

പരമ്പരാഗത യുഡിഎഫ് കേന്ദ്രമായ പുഴാതിയിലും വളപട്ടണത്തും യുഡിഎഫ് വോട്ടുകളില്‍ നേരിയ കുറവുണ്ടായിട്ടും കെ.എം.ഷാജിക്ക് മികച്ച വിജയം നേടാനായത് സിപിഎം പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച വോട്ടുകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വളപട്ടണത്ത് 1536 വോട്ടിന്റെ ‘ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ ഇത്തവണ അത് 1534 ആയി കുറഞ്ഞു. രണ്ട് വോട്ടിന്റെ കുറവ്. പുഴാതിയില്‍ 2155 ല്‍നിന്ന് 1102 ആയി. പള്ളിക്കുന്നില്‍ 2814 ല്‍നിന്ന് 1216 ആയി. എന്നാല്‍ എന്നും സിപിഎമ്മിന് വ്യക്തമായ ‘ഭൂരിപക്ഷമുണ്ടായിരുന്ന ബൂത്തുകളില്‍ കെ.എം.ഷാജിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനായി. പള്ളിക്കുന്നിലും പുഴാതിയിലും വിമത സ്ഥാനാര്‍ത്ഥി രാഗേഷിന്റെ സാന്നിദ്ധ്യം യുഡിഎഫ് വോട്ടുകളില്‍ കുറവുണ്ടാക്കിയിട്ടും അനുകൂല രാഷ്‌ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താനാകാത്തത് വരും ദിവസങ്ങളില്‍ സിപിഎമ്മിനകത്ത് വന്‍ പൊട്ടിത്തെറികള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ‘ഭൂരിപക്ഷം അഴീക്കോടു പഞ്ചായത്തിലും പാപ്പിനിശ്ശേരിപഞ്ചായത്തിലും നേടാനാകുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ രണ്ട് പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞ സംഭവം പാര്‍ട്ടി ജില്ലാ നേതൃത്വം അന്വേഷിക്കാന്‍ തീരുമാനിച്ചതായറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.